Saturday, July 27, 2024
HomeAustraliaആദ്യമായി മനുഷ്യനില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആദ്യമായി മനുഷ്യനില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

സ്ട്രേലിയയില്‍ ആദ്യമായി മനുഷ്യനില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആദ്യമായാണ് ഇത്തരമൊരു കേസ് റിപ്പോർട്ട് ചെയ്യുന്നത്.

ഓസ്‌ട്രേലിയയിലെ എച്ച്‌ 5 എൻ 1 ഏവിയൻ ഇൻഫ്ലുവൻസയുടെ ആദ്യത്തെ മനുഷ്യ കേസാണിത്.

വിക്ടോറിയ നഗരത്തിലാണ് ഏവിയൻ ഇൻഫ്ലുവൻസ A (H5N1) അണുബാധ സ്ഥിരീകരിച്ചത്.

ഏതാനും ആഴ്ചകള്‍ക്ക് മുൻപ് ഇന്ത്യയിലെത്തിയ കുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്.

കുട്ടി ഇന്ത്യയില്‍ നിന്ന് മാർച്ചില്‍ തിരിച്ചെത്തി. അവിടെ വച്ച്‌ കുട്ടിയ്ക്ക് ഫ്ലൂ വൈറസ് ബാധിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു.

കൂടുതല്‍ കേസുകളൊന്നും ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്നും, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യത വളരെ കുറാവണെന്നും

അതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ പറഞ്ഞു.

RELATED ARTICLES

STORIES

Most Popular