Thursday, July 18, 2024
HomeKeralaആമസോണ്‍ ഫ്രെഷില്‍ മാംഗോ സ്റ്റോര്‍ ആരംഭിച്ചു

ആമസോണ്‍ ഫ്രെഷില്‍ മാംഗോ സ്റ്റോര്‍ ആരംഭിച്ചു

കൊച്ചി: ഇരുപതിലധികം മാമ്ബഴയിനങ്ങളുമായി ആമസോണ്‍ ഫ്രഷ് മാംഗോ സ്റ്റോർ ആരംഭിച്ചു. ഐസ്‌ക്രീം വാങ്ങുന്നവരുടെ എണ്ണത്തില്‍ 20 ശതമാനവും ഡയറി, ഡയറി ഇതര പാനീയങ്ങള്‍ വാങ്ങുന്നവരില്‍ 33 ശതമാനം വർദ്ധനവും ഉണ്ടായി.

ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ ബംഗനപ്പള്ളി മാമ്ബഴമാണ് ഏറ്റവും കൂടുതല്‍ വാങ്ങിയത്. രത്‌നഗിരി അല്‍ഫോൻസോ, സിന്ധുര, തോതാപുരി, കേസർ എന്നിവയാണ് മറ്റ് ജനപ്രിയ മാമ്ബഴ ഇനങ്ങള്‍.

ആമസോണ്‍ ഫ്രെഷിലെ എല്ലാ മാമ്ബഴങ്ങളും 4-സ്റ്റെപ്പ് ക്വാളിറ്റി പരിശോധനയ്ക്ക് ശേഷമാണ് ഉപഭോക്താക്കളില്‍ എത്തുന്നത്. 249 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഓർഡറുകള്‍ക്കും ഫ്രീ ഡെലിവറിയും സൂപ്പർ സേവർ ഡീലുകള്‍, ബാസ്‌ക്കറ്റ് പർച്ചേസുകളില്‍ പ്രതിമാസ/പ്രതിവാര ക്യാഷ്ബാക്ക് തുടങ്ങിയ ഓഫറുകളും ലഭ്യമാണ്.

മാറിവരുന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റാൻ ഷുഗർ-ഫ്രീ, വേഗൻ, ലോ-കലോറി ഓപ്ഷനുകള്‍ ഉള്‍പ്പെടെ ആരോഗ്യകരമായ ബദല്‍ ഉല്‍പ്പന്നങ്ങളും ഉള്‍പെടുത്തിയിട്ടുണ്ടെന്ന് ആമസോണ്‍ ഫ്രെഷ് ഇൻ ഡയറക്‌ടർ ശ്രീകാന്ത് ശ്രീറാം പറഞ്ഞു.

RELATED ARTICLES

STORIES

Most Popular