Thursday, July 18, 2024
HomeKeralaയുവതിയുടെ നഗ്നചിത്രം പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു;പ്രതി പിടിയില്‍

യുവതിയുടെ നഗ്നചിത്രം പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു;പ്രതി പിടിയില്‍

യുവതിയുടെ നഗ്നചിത്രം പകര്ത്തുകയും സുഹൃത്തുക്കളുമൊത്ത് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത പ്രതി പിടിയില്.

ആദിനാട് സായികൃപയില് രാധാകൃഷ്ണന് മകന് ഷാല്കൃഷ്ണന് (38) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. യുവതിയുടെ കുളിമുറി ദൃശ്യങ്ങള് പകര്ത്തുകയും ഈ ദൃശ്യങ്ങള് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികപീഡനം നടത്തുകയുമായിരുന്നു.

തുടര്ന്ന് പ്രതിയുടെ സുഹൃത്തുകളായ രണ്ടും മൂന്നും പ്രതികളുമായി രാത്രിയില് യുവതിയുടെ വീട്ടില് അതിക്രമിച്ച്‌ കയറി മര്ദ്ദിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. പൊലീസ് പിടിയിലായ ഷാല്കൃഷ്ണ വധശ്രമം അടക്കമുള്ള കേസുകളില് പ്രതിയാണ്. ഇയാളുടെ സുഹൃത്തുക്കളായ രണ്ടും മൂന്നും പ്രതികള് വധശ്രമം, വഞ്ചന, കവര്ച്ച, നര്കോട്ടിക്ക്, അബ്കാരി കേസുകളില് പ്രതിയാണ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില് കരുനാഗപ്പള്ളി പൊലീസ് കേസ് റജിസ്റ്റ്ര് ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു

RELATED ARTICLES

STORIES

Most Popular