Saturday, July 27, 2024
HomeIndiaഎന്റെ തകര്‍ച്ചയ്‌ക്ക് പിന്നില്‍ അന്നത്തെ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത; മോദി സര്‍ക്കാരിന്റെ കീഴില്‍ ടെലികോം മേഖല അതിവേഗം...

എന്റെ തകര്‍ച്ചയ്‌ക്ക് പിന്നില്‍ അന്നത്തെ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത; മോദി സര്‍ക്കാരിന്റെ കീഴില്‍ ടെലികോം മേഖല അതിവേഗം വളരുന്നു: എയര്‍സെല്‍ സ്ഥാപകൻ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടെലികോം മേഖല നരേന്ദ്രമോദി സർക്കാരിന്റെ കീഴില്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് എയർസെല്‍ സ്ഥാപകൻ ചിന്നക്കണ്ണൻ ശിവശങ്കരൻ.

ഇന്ത്യൻ വ്യവസായിക മേഖലകളെ തകർക്കാനോ സമ്മർദ്ദത്തിലാഴ്‌ത്താനോ ഇന്ന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏതാനും വർഷങ്ങള്‍ക്ക് മുമ്ബ് ഇതല്ലായിരുന്നു രാജ്യത്തിന്റെ അവസ്ഥയെന്നും തന്റെ തകർച്ചയ്‌ക്ക് പിന്നില്‍ അന്നത്തെ സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നും ശിവശങ്കരൻ ആരോപിച്ചു. സ്വകാര്യ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം യുപിഎ സർക്കാരിന്റെ കാലത്തുണ്ടായ ദുരനുഭവങ്ങളെ കുറിച്ച്‌ വിവരിച്ചത്.

” വ്യാവസായിക രംഗത്ത് നിങ്ങള്‍ അതിവേഗം വളരുകയാണെങ്കില്‍ നിങ്ങളുടെ കമ്ബനി മറ്റൊരാള്‍ക്ക് വില്‍ക്കാൻ പലപ്പോഴും നിർബന്ധിതരാവും. ടെലികോം മേഖലകളില്‍ നേരിടുന്ന കടുത്ത മത്സരമാണ് ഇതിന് കാരണമെന്ന് നമുക്ക് അറിയാം. എന്നാല്‍ ഇന്ന് ഇത്തരത്തില്‍ നിങ്ങളെ സമ്മർദ്ദം ചെലുത്താൻ മറ്റ് കമ്ബനികള്‍ക്ക് സാധിക്കില്ല. നമ്മുടെ രാജ്യം നരേന്ദ്രമോദി സർക്കാരിന്റെ കീഴില്‍ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഏതാനും വർങ്ങള്‍ക്ക് മുമ്ബ് ഇതായിരുന്നില്ല സ്ഥിതി. ഞാൻ കെട്ടിപ്പൊക്കിയ എയർസെല്‍ എന്ന കമ്ബനി മറ്റൊരാള്‍ക്ക് വില്‍ക്കാൻ നിർബന്ധിതനാവുകയായിരുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് ബിസിനസ് രംഗം നേരിട്ടിരുന്ന വെല്ലുവിളികള്‍ ധാരാളമായിരുന്നു.”- ചിന്നക്കണ്ണൻ ശിവശങ്കരൻ പറഞ്ഞു.

തന്റെ കമ്ബനിയുടെ മേല്‍ ചെലുത്തിയ സമ്മർദ്ദം കാരണമാണ് അത് വില്‍ക്കേണ്ടി വന്നതെന്നും എടി ആൻഡ് ടി കമ്ബനിക്ക് തന്റെ സ്ഥാപനം വിറ്റിരുന്നെങ്കില്‍ ഏകദേശം 8 ബില്യണ്‍ ഡോളറെങ്കിലും ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ യുപിഎ സർക്കാരിന്റെ കാലത്ത് ഇതിന് പറ്റിയ സാഹചര്യങ്ങളില്ലായിരുന്നുവെന്നും ശിവശങ്കരൻ തുറന്നടിച്ചു.

ഒരുകാലത്ത് ഇന്ത്യൻ ടെലികോം മേഖല പിടിച്ചുകുലുക്കിയ കമ്ബനികളിലൊന്നായിരുന്നു എയർസെല്‍. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാൻ കമ്ബനി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ടെലികോം മേഖലയില്‍ ഉയർന്നു വന്ന സമ്മർദ്ദങ്ങളും വെല്ലുവിളികളും എയർസെല്ലിനെ പ്രതിസന്ധിയിലാഴ്‌ത്തി. തുടർന്ന് 2018ല്‍ സാമ്ബത്തിക ബാധ്യതകളെ തുടർന്ന് കമ്ബനി വിപണിയില്‍ നിന്ന് പുറത്ത് പോവുകയായിരുന്നു.

RELATED ARTICLES

STORIES

Most Popular