Saturday, July 27, 2024
HomeIndiaഅഭിമാനമാണ് നാവികസേന ഉദ്യോഗസ്ഥന്റെ മകളായ ഈ 16 കാരി ; നേപ്പാളില്‍ നിന്നും എവറസ്റ്റ് കീഴടക്കുന്ന...

അഭിമാനമാണ് നാവികസേന ഉദ്യോഗസ്ഥന്റെ മകളായ ഈ 16 കാരി ; നേപ്പാളില്‍ നിന്നും എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി കാമ്യ കാര്‍ത്തികേയൻ

ന്യൂഡല്‍ഹി : നേപ്പാളില്‍ നിന്ന് എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പർവതാരോഹകയായി കാമ്യ കാർത്തികേയൻ.

മുംബൈയില്‍ നിന്നുള്ള ഈ 16 കാരി നാവിക ഉദ്യോഗസ്ഥനായ എസ് കാർത്തികേയന്റെ മകളാണ് .

മുംബൈയിലെ നേവി ചില്‍ഡ്രൻ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥിനിയാണ് കാമ്യ . ഏപ്രില്‍ 3 നാണ് കാമ്യ തന്റെ ലക്ഷ്യത്തിലേയ്‌ക്കുള്ള പ്രയാണം ആരംഭിച്ചത് . മെയ് 20 ന് കൊടുമുടിയുടെ ഏറ്റവും ഉയരത്തിലെത്തി .”ഈ നേട്ടം സ്വന്തമാക്കിയ ശേഷം, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പെണ്‍കുട്ടിയായി അവർ മാറി, നേപ്പാളില്‍ നിന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പർവതാരോഹകയായി,” ഇന്ത്യൻ നാവികസേന പ്രസ്താവനയില്‍ പറയുന്നു.

ആറ് ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയർന്ന കൊടുമുടികളാണ് കാമ്യ ഇതുവരെ വിജയകരമായി കീഴടക്കിയത് . ഈ ഡിസംബറില്‍ അൻ്റാർട്ടിക്കയിലെ മൗണ്ട് വിൻസണ്‍ മാസിഫ് കയറി ‘7 സമ്മിറ്റ് ചലഞ്ച്’ പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയാകുകയാണ് കാമ്യയുടെ അടുത്ത വെല്ലുവിളി.

RELATED ARTICLES

STORIES

Most Popular