Saturday, July 27, 2024
HomeGulfമക്കയില്‍ കെ.എ.എം.സി മലയാളീസ് സംഗമം നടത്തി

മക്കയില്‍ കെ.എ.എം.സി മലയാളീസ് സംഗമം നടത്തി

ക്ക: മക്കയിലെ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലെ മലയാളി ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മയായ (കെ.എ.എം.സി മലയാളീസ്) അസീസിയയിലെ പാനൂർ ഹോട്ടലിലെ ഓഡിറ്റോറിയത്തില്‍ ഒത്തുചേർന്നു.

അല്ലാഹുവിന്റെ അതിഥികളായി പുണ്യ ഭൂമിയിലെത്തുന്ന ഹാജിമാരെ സഹായിക്കാൻ ഹജ്ജ് സെല്‍ രൂപവത്കരണം , രക്തദാന ക്യാമ്ബ്, ജീവ കാരുണ്യ പ്രവർത്തനങ്ങള്‍, മറ്റു ഭാവി പരിപാടികള്‍ എന്നിവ യോഗത്തില്‍ ചർച്ച ചെയ്തു. അംഗങ്ങളുടെ കുട്ടികള്‍ക്കായി നടത്തിയ ഖുർആൻ പാരായണ മത്സരത്തിന്റെ സമ്മാനദാനം ചടങ്ങില്‍ നിർവഹിച്ചു. പ്രസിഡന്റ് ജൈസ് ഓച്ചിറ അധ്യക്ഷത വഹിച്ചു. മിഫസ് കുണ്ടായി, ഷെബില്‍ പെരിന്തല്‍മണ്ണ എന്നിവർ സംസാരിച്ചു. സാദിഖ് മേലാറ്റൂർ ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി നിസാം വളാഞ്ചേരി സ്വാഗതവും ജോയന്റ് സെക്രട്ടറി ഷബീർ കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.

RELATED ARTICLES

STORIES

Most Popular