Sunday, June 23, 2024
HomeIndiaഉപതെരഞ്ഞെടുപ്പ്: ധര്‍മശാലയില്‍ ബി.ജെ.പിക്ക് റിബല്‍; ത്രികോണ മത്സരം

ഉപതെരഞ്ഞെടുപ്പ്: ധര്‍മശാലയില്‍ ബി.ജെ.പിക്ക് റിബല്‍; ത്രികോണ മത്സരം

ർമശാല: ഹിമാചല്‍ പ്രദേശിലെ ധർമശാല നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിമതനായി രാകേഷ് കുമാർ ചൗധരി സ്ഥാനാർഥിയായതോടെ, ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള നേർക്കുനേർ പോരാട്ടം ത്രികോണ മത്സരമായി മാറി.

ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് കോണ്‍ഗ്രസിലായിരിക്കെ, 2019ലെ ഉപതെരഞ്ഞെടുപ്പിലും ചൗധരി സ്വതന്ത്രനായി മത്സരിച്ചിരുന്നു. പരാജയപ്പെട്ടതോടെയാണ് ബി.ജെ.പിയില്‍ ചേർന്നത്.

കോണ്‍ഗ്രസില്‍നിന്നെത്തിയ സുധീർ ശർമയാണ് ബി.ജെ.പി സ്ഥാനാർഥി. ശർമയുള്‍പ്പെടെ ആറ് കോണ്‍ഗ്രസ് എം.എല്‍.എമാർക്ക് അയോഗ്യത കല്‍പിച്ചതിനെ തുടർന്ന് ഒഴിവുവന്ന മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഈ ആറുപേരും രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാർഥി ഹർഷ് മഹാജന് വോട്ട് ചെയ്യുകയും പിന്നീട് ബി.ജെ.പിയില്‍ ചേരുകയുമായിരുന്നു.

ഹിമാചല്‍ പ്രദേശില്‍ നാല് ലോക്‌സഭ മണ്ഡലങ്ങളിലെ വോട്ടെടുപ്പും ആറ് നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും ജൂണ്‍ ഒന്നിന് നടക്കും.

RELATED ARTICLES

STORIES

Most Popular