Saturday, July 27, 2024
HomeKeralaഒരുമിച്ച്‌ ജീവിക്കാന്‍ മകള്‍ തടസം, യുവതിയുടെ മൂന്നരവയസുകാരിയായ മകളെയും ഭര്‍തൃമാതാവിനെയും സുഹൃത്ത് കൊലപ്പെടുത്തിയ സംഭവം: അപ്പീലില്‍...

ഒരുമിച്ച്‌ ജീവിക്കാന്‍ മകള്‍ തടസം, യുവതിയുടെ മൂന്നരവയസുകാരിയായ മകളെയും ഭര്‍തൃമാതാവിനെയും സുഹൃത്ത് കൊലപ്പെടുത്തിയ സംഭവം: അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്

റ്റിങ്ങല്‍ ഇരട്ട കൊലപാതക കേസിലെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഒന്നാംപ്രതി നിനോ മാത്യൂവിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെയ്ക്കുന്നതില്‍ ഡിവിഷന്‍ ബെഞ്ച് തീരുമാനമെടുക്കും.

ഇരട്ടജീവപര്യന്തം ചോദ്യം ചെയ്ത് രണ്ടാംപ്രതി അനുശാന്തി നല്‍കിയ അപ്പീലിലും ഹൈക്കോടതി വിധി പറയും.

അനുശാന്തിയുടെ മൂന്നരവയസുകാരി മകളെയും ഭര്‍ത്താവിന്റെ മാതാവിനെയുമാണ് സുഹൃത്തായ നിനോ മാത്യൂ വെട്ടിക്കൊലപ്പെടുത്തിയത്. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു പ്രതികള്‍. ഒരുമിച്ച്‌ ജീവിക്കാന്‍ മകള്‍ തടസ്സമായതാണ് കൊലപാതകത്തിന് കാരണം.

RELATED ARTICLES

STORIES

Most Popular