Saturday, July 27, 2024
HomeKeralaകനത്ത മഴയിലും പാലക്കാട്‌ തന്നെ

കനത്ത മഴയിലും പാലക്കാട്‌ തന്നെ

ളിമ്ബ്യന്‍ സുരേഷ്‌ ബാബു മെമ്മോറിയല്‍ പന്ത്രണ്ടാമത്‌ സംസ്‌ഥാന യൂത്ത്‌ അത്‌ലറ്റിക്‌ ചാമ്ബ്യന്‍ഷിപ്പ്‌ കാലിക്കറ്റ്‌ സര്‍വകലാശാല സി.എച്ച്‌ഴ മുഹമ്മദ്‌ കോയ സ്‌റ്റേഡിയത്തില്‍ തുടങ്ങി.

ഒന്നാം ദിവസം തന്നെ പാലക്കാട്‌ ജില്ല മുന്നേറി. കനത്ത മഴയെ വകവയ്‌ക്കാതെയാണു മത്സരങ്ങള്‍. ജൂണ്‍ 10 മുതല്‍ 17 വരെ ഛത്തീസ്‌ഗഡിലെ അഭിലാസ്‌പൂരില്‍ നടക്കുന്ന ദേശീയ യൂത്ത്‌ മീറ്റിലേക്കുള്ള കേരള ടീമിനെ ഇവിടെ നിന്നാണു തെരഞ്ഞെടുക്കുക.
ആദ്യ ദിന ത്തില്‍ ഒരു സ്വര്‍ണം, നാല്‌ വെള്ളി, രണ്ട്‌ വെങ്കലം എന്നിവ നേടി 58 പോയിന്റോടെയാണു പാലക്കാട്‌ മുന്നിലെത്തിയത്‌. ഒരു സ്വര്‍ണം മൂന്ന്‌ വെള്ളി മൂന്ന്‌ വെങ്കലവുമായി 42 പോയിന്റുമായി മലപ്പുറം രണ്ടാം സ്‌ഥാനത്തും രണ്ട്‌ സ്വര്‍ണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ 29 പോയിന്റോടെ എറണാകുളം മൂന്നാം സ്‌ഥാനത്തുമാണ്‌. വനിതകളുടെ അണ്ടര്‍ 18 വിഭാഗത്തില്‍ 29 പോയിന്റ്‌ നേടി പാലക്കാടും 17 പോയിന്റ്‌ നേടി മലപ്പുറവും 16 പോയിന്റ്‌ നേടി കോഴിക്കോടും പിന്നാലെയുണ്ട്‌.
പുരുഷന്മാരുടെ അണ്ടര്‍ 18 യില്‍ 29 പോയിന്റ്‌ നേടി പാലക്കാട്‌ ഒന്നാം സ്‌ഥാനത്തും 25 പോയിന്റ്‌ നേടി മലപ്പുറം രണ്ടാം സ്‌ഥാനത്തും 15 പോയിന്റ്‌ നേടി എറണാകുളം മൂന്നാം സ്‌ഥാനത്തുമാണ്‌. വനിതകളുടെ അണ്ടര്‍ 18 ലോങ്‌ജമ്ബില്‍ കോഴിക്കോടിന്റെ പി.വി. അഞ്‌ജലി 5.33 മീറ്റര്‍ ചാടി സ്വര്‍ണം നേടി. അതേ മത്സരത്തില്‍ പാലക്കാടിന്റെ സൈനാനന്ദന 5.01 മീറ്റര്‍ ചാടി വെള്ളി കരസ്‌ഥമാക്കി. പുരുഷന്മാരുടെ അണ്ടര്‍ 18 ഷോട്ട്‌പുട്ടില്‍ കാസര്‍ഗോഡിന്റെ കെ.എസ്‌. സെര്‍വണ്‍ 16.12 മീറ്റര്‍ എറിഞ്ഞ്‌ സ്വര്‍ണം നേടി. എറണാകുളത്തിന്റെ കെ.എസ്‌. അഭിഷേക്‌ 13.6 6 മീറ്റര്‍ എറിഞ്ഞ്‌ വെള്ളി കരസ്‌ഥമാക്കി.
വനിതകളു ടെ അണ്ടര്‍ 18 ജാവലിന്‍ ത്രോയി ല്‍ തിരുവനന്തപുരത്തിന്റെ എം.സാന്ദ്ര 31.8 3 മീറ്റര്‍ എറിഞ്ഞ്‌ സ്വര്‍ണം നേടി. പത്തനംതിട്ടയുടെ ആഞ്‌ജലിന്‍ ആന്‍ ടോമിന്‍ 30.32 മീറ്റര്‍ എറിഞ്ഞ്‌ രണ്ടാം സ്‌ഥാനം നേടി. വനിതകളുടെ അണ്ടര്‍ 18 ഷോട്ട്‌പുട്ടില്‍ കാസര്‍ഗോഡിന്റെ ഡോണ മരിയ ഡോണി 13.28 മീറ്റര്‍ എറിഞ്ഞ്‌ സ്വര്‍ണം നേടി. മലപ്പുറത്തിന്റെ എം.റിദ 8.71 മീറ്ററുമായി വെള്ളി നേടി. പുരുഷന്‍മാരുടെ അണ്ടര്‍ 18- 100 മീറ്റര്‍ ഓട്ടത്തില്‍ എറണാകുളത്തിന്റെ അന്‍സാഫ്‌ കെ അഷ്‌റഫ്‌ 11.12 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. കണ്ണൂരിന്റെ ആല്‍ബിന്‍ ആന്റണി ദേവസ്യ 11.4 സെക്കന്‍ഡില്‍ വെള്ളിയും നേടി. പുരുഷന്മാരുടെ അണ്ടര്‍ 18 ജാവലിന്‍ ത്രോയില്‍ മലപ്പുറത്തിന്റെ പി.കെ. വിഷ്‌ണു 48.98 മീറ്റര്‍ എറിഞ്ഞ്‌ സ്വര്‍ണം നേടി. മലപ്പുറത്തിന്റെ ടി.മുഹമ്മദ്‌ സഹീര്‍ 47.99 മീറ്റര്‍ എറിഞ്ഞ്‌ വെള്ളി നേടിയത്‌. വനിതകളുടെ അണ്ടര്‍ 18 100 മീറ്റര്‍ ഓട്ടത്തില്‍ എറണാകുളത്തിന്റെ ഹൃതിക അശോക്‌ മേനോന്‍ 12.60 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. തിരുവനന്തപുരത്തിന്റെ അനന്യ സുരേഷ്‌ 12.84 സെക്കന്‍ഡില്‍ രണ്ടാം സ്‌ഥാനം നേടി. പുരുഷന്മാരുടെ അണ്ടര്‍ 18 ലോങ്ങ്‌ ജമ്ബില്‍ കണ്ണൂരിന്റെ ആല്‍ബിന്‍ ആന്റണി ദേവസ്യ 6.49 മീറ്ററുമായി സ്വര്‍ണം നേടി. മലപ്പുറത്തിന്റെ സി. പി. മുഹമ്മദ്‌ സുഫിയാന്‍ 6.42 മീറ്ററില്‍ വെള്ളി നേടി.

RELATED ARTICLES

STORIES

Most Popular