Saturday, July 27, 2024
HomeIndiaതൊഴിലില്ലായ്മ: കേരളം ഒന്നാമതെന്ന് കേന്ദ്ര റിപ്പോര്‍ട്ട്, ഈ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 31.8 %

തൊഴിലില്ലായ്മ: കേരളം ഒന്നാമതെന്ന് കേന്ദ്ര റിപ്പോര്‍ട്ട്, ഈ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 31.8 %

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമതാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ട്.

2024 ജനുവരി – മാർച്ച്‌ കാലയളവില്‍ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 31.8 ശതമാനം എന്നാണ് മന്ത്രാലയം പുറത്തുവിട്ട പീരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. 15-നും 29-നും വയസിനിടയില്‍ പ്രായമുള്ളവർക്കിടയിലെ തൊഴിലില്ലായ്മ സംബന്ധിച്ച കണക്കാണ് കേന്ദ്രത്തിന്റെ റിപ്പോർട്ടില്‍ ഉള്ളത്.

യുവാക്കളെക്കാള്‍ അധികം യുവതികളാണ് കേരളത്തില്‍ തൊഴില്‍ രഹിതർ. സംസ്ഥാനത്ത് 15-നും 29-നുമിടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 46.6 ശതമാനവും തൊഴില്‍രഹിതരാണ്. ഈ പ്രായ വിഭാഗത്തില്‍ പ്പെട്ട യുവാക്കളില്‍ 24.3 ശതമാനം തൊഴില്‍രഹിതർ ആണെന്നാണ് കേന്ദ്ര സർവേയില്‍ കണ്ടെത്തിയിരിക്കുന്നത്. കേരളത്തിന് പുറമെ ജമ്മു കശ്മീർ (28.2 ശതമാനം), തെലങ്കാന (26.1 ശതമാനം), രാജസ്ഥാൻ (24 ശതമാനം), ഒഡിഷ (23.3 ശതമാനം) എന്നീ സംസ്ഥാനങ്ങളിലാണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍. തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം ഡല്‍ഹിയാണ്. 3.1 %.

22 സംസ്ഥാനങ്ങളിലെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച റിപ്പോർട്ടാണ് പീരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ഈ കാലയളവില്‍ തൊഴിലില്ലായ്മ നിരക്ക് 17 ശതമാനം ആണെന്നാണ് സർവേയില്‍ വിശദീകരിച്ചിരിക്കുന്നത്. 2023 ഒക്ടോബർ – ഡിസംബർ കാലയളവില്‍ ഇത് 16.5 ശതമാനം ആയിരുന്നു. സർവേയില്‍ കറന്റ് വീക്കിലി സ്റ്റാറ്റസ് (CWS) ന്റെ അടിസ്ഥാനത്തിലാണ് തൊഴിലില്ലായ്മ നിരക്ക് കണ്ടെത്തിയിരിക്കുന്നത്.

RELATED ARTICLES

STORIES

Most Popular