Saturday, July 27, 2024
HomeGulfഒമാനില്‍ പുതിയ ആറ് വിമാനത്താവളങ്ങള്‍ കൂടി.

ഒമാനില്‍ പുതിയ ആറ് വിമാനത്താവളങ്ങള്‍ കൂടി.

സ്കറ്റ്: ആറ് പുതിയ വിമാനത്താവളങ്ങള്‍ കൂടി ഒമാനില്‍ നിര്‍മ്മിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ നായിഫ് അല്‍ അബ്രി പറഞ്ഞു.

അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഏവിയേഷന്‍ ഫോറത്തില്‍ സംസാരിക്കവെയാണ്.

പുതിയ വിമാനത്താവളങ്ങള്‍ 2028-29 വര്‍ഷത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്നും ഇതോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 13 ആയി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിമാനത്താവളങ്ങള്‍ പൂർത്തിയാകുന്നതോടെ ഒമാനിലെ വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം 17 ദശലക്ഷത്തില്‍ നിന്ന് 50 ദശലക്ഷമായി ഉയരും.

2028ല്‍ രണ്ടാം പകുതിയോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന മുസന്ദം വിമാനത്താവള നിര്‍മാണം അവസാന ഘട്ടത്തിലാണ്.വിമാനത്താവളം, ബോയിങ് 737, എയര്‍ 320 തുടങ്ങിയ ഇടത്തരം വാണിജ്യ വിമാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ സജ്ജമാകുമെന്നും നായിഫ് അല്‍ അബ്രി പറഞ്ഞു.

മസ്‌കത്ത് വിമാനത്താവളത്തില്‍ പ്രതിവർഷം 20 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന പുതിയ ടെർമിനല്‍ 2018ല്‍ തുറന്നിരുന്നു. പുതിയ ടെർമിനല്‍ സലാലയിലും യാഥാർഥ്യമായി. പ്രതിവർഷം ഇവിടെ രണ്ട് ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കുന്നുണ്ട്. സുല്‍ത്താനേറ്റ് ഇതിനുപുറമെ ദുകമിലും സുഹാറിലും പുതിയ വിമാനത്താവളങ്ങളും കൊണ്ടുവന്നു.

44,30,119 യാത്രക്കാരാണ് ഈ വർഷം ആദ്യ പാദത്തില്‍ മസ്‌കത്ത് വിമാനത്താവളത്തില്‍ എത്തിയത്. 12.4 ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇതേ കാലയളവില്‍ 2023ല്‍ 37,92,212 യാത്രക്കാരാണുണ്ടായിരുന്നത്. സലാല എയർപോർട്ടില്‍ 4,29,181, സുഹാർ 22,390, ദുകമില്‍ 9,405 എന്നിങ്ങനെയാണ് യാത്രക്കാരെയുമാണ് ഈ വർഷത്തിന്‍റെ ആദ്യപാദത്തില്‍ ലഭിച്ചത്.

RELATED ARTICLES

STORIES

Most Popular