Saturday, July 27, 2024
Homehealthതണ്ണിമത്തൻ കഴിച്ചാല്‍ ഭക്ഷ്യവിഷബാധയുണ്ടാകുമോ?

തണ്ണിമത്തൻ കഴിച്ചാല്‍ ഭക്ഷ്യവിഷബാധയുണ്ടാകുമോ?

നിറയെ ജലാംശം അടങ്ങിയ പഴമാണ് തണ്ണിമത്തൻ. വേനല്‍ക്കാലത്ത് നിർജലീകരണം ഉണ്ടാകാതിരിക്കാൻ തണ്ണിമത്തൻ ഏറെ സഹായിക്കും.

എന്നാല്‍ തണ്ണിമത്തൻ കഴിച്ചാല്‍ ഭക്ഷ്യവിഷബാധയുണ്ടാകുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്നുണ്ട്. ഇതിനു പിന്നില്‍ എന്തെങ്കിലും വാസ്തവമുണ്ടോയെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

തണ്ണിമത്തൻ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതിന്റെ പിന്നില്‍ രണ്ട് കാരണങ്ങളുണ്ടെന്ന് ജനറല്‍ ഫിസിഷ്യനും കണ്ടന്റ് ക്രിയേറ്ററുമായ ഡോ.കോമള്‍ കുല്‍ക്കർണി പറഞ്ഞു. ആദ്യത്തേത്, പഴങ്ങളുടെ നിറവും രുചിയും വർധിപ്പിക്കാൻ ചുവപ്പ് ചായവും ഷുഗർ സിറപ്പും ഉപയോഗിക്കുന്നതാണ്, രണ്ടാമത്തേത് അവ വളരുന്ന മണ്ണില്‍ നിന്നുള്ള ദോഷകരമായ ബാക്ടീരിയകളാല്‍ അവ മലിനമാകുന്നുവെന്ന് അവർ പറഞ്ഞു.

“തണ്ണിമത്തനില്‍ എറിത്രോസിൻ പോലുള്ള ചായങ്ങളുടെ ഉപയോഗം വളരെ അപൂർവമാണ്. ഇവ വില്‍ക്കുന്നത് വിപണികളില്‍ നിയമവിരുദ്ധമാണ്. തണ്ണിമത്തന് അവയുടെ സ്വാഭാവികമായ ചുവപ്പ് നിറം ലഭിക്കുന്നത് ലൈക്കോപീൻ എന്ന ആന്റിഓക്സിഡന്റിനാലാണ്,” ഡയറ്റീഷ്യൻ കന്നിക മല്‍ഹോത്ര പറഞ്ഞു. ചായം പൂശിയ തണ്ണിമത്തൻ സാധാരണ വിപണിയില്‍ വില്‍ക്കാറില്ല. എന്നാല്‍ നിങ്ങള്‍ വാങ്ങുന്ന ഒരെണ്ണം ചായം പൂശിയതാണെങ്കില്‍ ആശപ്പെടേണ്ടതാണ്. വ്യാവസായിക ചായങ്ങളില്‍ ലെഡ് അല്ലെങ്കില്‍ മെഥനോള്‍ പോലുള്ള ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയിരിക്കാം. ഇത് ഭക്ഷ്യവിഷബാധ, ദഹനപ്രശ്നങ്ങള്‍, കാൻസർ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്ന് അവർ അഭിപ്രായപ്പെട്ടു.

തണ്ണിമത്തൻ പോലുള്ള പഴങ്ങള്‍ സാധാരണയായി വളരുന്ന മണ്ണില്‍ കാണപ്പെടുന്ന ബാക്ടീരിയകളാല്‍ അവ മലിനമാകാറുണ്ട്. ഈ ബാക്ടീരിയകള്‍ പുറംതൊലിയില്‍ കയറാനും മുറിക്കുമ്ബോള്‍ ഉള്ളിലേക്ക് കയറാനും സാധ്യതയുണ്ടെന്ന് അവർ വ്യക്തമാക്കി. തണ്ണിമത്തൻ നന്നായി കഴുകിയതിനുശേഷം ഉപയോഗിച്ചാല്‍ ബാക്ടീരിയകളെ നീക്കം ചെയ്യാൻ സാധിക്കുമെന്നും അവർ പറഞ്ഞു.

RELATED ARTICLES

STORIES

Most Popular