Thursday, July 18, 2024
HomeKeralaസനാതന ധര്‍മ്മത്തില്‍ ഈശ്വരാരാധനയ്ക്ക് അനേകം രീതികള്‍ ഉണ്ട്; ഓരോ വ്യക്തിയും തനിക്ക് യോജിക്കുന്ന രീതി തിരഞ്ഞെടുക്കണം;...

സനാതന ധര്‍മ്മത്തില്‍ ഈശ്വരാരാധനയ്ക്ക് അനേകം രീതികള്‍ ഉണ്ട്; ഓരോ വ്യക്തിയും തനിക്ക് യോജിക്കുന്ന രീതി തിരഞ്ഞെടുക്കണം; ധര്‍മ്മം വ്യക്തിനിഷ്ഠമാണെന്ന് സ്വാമി ജിതേന്ദ്ര സരസ്വതി

തൃശൂർ: ധർമ്മം എന്നത് വ്യക്തി നിഷ്ഠമാണെന്ന് അഖില ഭാരതീയ സന്ത് സമിതി ദേശീയ ജനറല്‍ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി പ്രസ്താവിച്ചു.

സായി സഞ്ജീവനി ട്രസ്റ്റിന്റെ 25-ാം വാർഷികവും ട്രസ്റ്റ് അധ്യക്ഷൻ മൗനയോഗി സ്വാമി ഹരിനാരായണന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ഉത്ഘാടനം നിർവ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സനാതന ധർമ്മത്തില്‍ ഈശ്വരാരാധനയ്ക്ക് അനേകം രീതികള്‍ ഉണ്ട്. ഓരോ വ്യക്തിയും തനിക്ക് യോജിക്കുന്ന രീതി തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോളേജുകള്‍ തോറും ശാസ്ത്രക്ലബ്ബുകള്‍ ആരംഭിച്ചുകൊണ്ട് വിദ്യാർത്ഥികള്‍ക്ക് പഠനം ആയാസരഹിതമാക്കുമെന്ന് മൗനയോഗി സ്വാമി ഹരിനാരായണൻ ജന്മദിന സന്ദേശത്തില്‍ പറഞ്ഞു. കൂടാതെ സിവില്‍ അഡ്‌മിനിസ്‌ട്രേഷൻ രംഗത്ത് പരിശീലനകേന്ദ്രങ്ങള്‍, അദ്ധ്യാത്മിക പ്രചരണത്തിനായി ഓണ്‍ലൈൻ ചാനലുകള്‍, എന്നിവതുടങ്ങും. വനിതകള്‍ക്ക് അമ്ബത് ശതമാനം വിലക്കുറവില്‍ ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികള്‍ക്കുള്ള വിദ്യാഭ്യാസഹായം സിനിമാ താരം സന്തോഷ് പണ്ഡിറ്റ് നിർവ്വഹിച്ചു. ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ വിതരണോദ്ഘാടനം വാർഡ് കൗണ്‍സിലർ രേണുക ശങ്കർ നിർവ്വഹിച്ചു. സ്പിരിച്ച്‌വല്‍ ഓണ്‍ലൈൻ പോർട്ടല്‍ ആയ ഗുരുവായൂർ ടൈംസിന്റെ ഉദ്ഘാടനം ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്ബൂതിരിപ്പാട് വീഡിയോ കോളിലൂടെ ഉദ്ഘാടനം ചെയ്തു.

മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ, മല്ലിശ്ശേരി പരമേശ്വരൻ നമ്ബൂതിരിപ്പാട് എന്നിവർ ആശംസകള്‍ അർപ്പിച്ച്‌ സംസാരിച്ചു. രാവിലെ ഗണപതി ഹോമം, ശ്രീരുദ്രഹോമം എന്നിവയ്ക്ക് സ്വാമി പ്രഭാകരാനന്ദ സരസ്വതി നേതൃത്വം നല്‍കി. തമിഴ് നാട്ടില്‍ നിന്നുള്ള സംരംഭകാൻ സി എം കമരാജിന് സായി ധർമ്മരത്‌ന പുരസ്‌ക്കാരം സമർപ്പിച്ചു. സംസ്‌കൃതത്തില്‍ ഡോക്ടറേറ്റ് നേടിയ പത്മനാഭൻ മാസ്റ്ററെ യോഗത്തില്‍ ആദരിച്ചു.

അരുണ്‍ നമ്ബ്യാർ , സബിത രഞ്ജിത്, ജയ പ്രകാശ് കേശവൻ എന്നിവർ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സായി സ്വർഗ്ഗഭജൻ മാല പ്രവർത്തകരുടെ ഭജൻ ഉണ്ടായിരുന്നു. തുടർന്ന് മഹാസന്യാസി പൂജ നടന്നു

RELATED ARTICLES

STORIES

Most Popular