Saturday, July 27, 2024
HomeIndiaപാകിസ്താന്റെ പക്കല്‍ അണുബോംബുണ്ടോ? ഞാന്‍ ലാഹോറില്‍ നേരിട്ടുപോയി പരിശോധിച്ചെന്ന് പരിഹസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

പാകിസ്താന്റെ പക്കല്‍ അണുബോംബുണ്ടോ? ഞാന്‍ ലാഹോറില്‍ നേരിട്ടുപോയി പരിശോധിച്ചെന്ന് പരിഹസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ആറാം ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്രചാരണത്തിന്റെ ഭാഗമായി മിക്ക ദേശീയമാധ്യമങ്ങള്‍ക്കും അഭിമുഖം നല്‍കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ത്യ ടിവിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രജത് ശര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലെ ഒരു ചോദ്യവും മോദി അതിനു നല്‍കിയ ഉത്തരവുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പാകിസ്താന്റെ പക്കല്‍ ആണവായുധം ഉണ്ടെന്നും അതിനാല്‍ ഇന്ത്യ സൂക്ഷിക്കണമെന്നും ചില നേതാക്കള്‍ പറയുന്നുണ്ടല്ലോ എന്നായിരുന്നു ചോദ്യം. ഇതിനു മോദിയുടെ മറുപടി ഇങ്ങനെയായിരുന്നു- എന്റെ ശക്തിയാല്‍ ഞാന്‍ ലാഹോറില്‍ നേരിട്ടു പോയി പരിശോധിച്ചു. എന്നെ കണ്ട് അവിടുത്തെ റിപ്പോര്‍ട്ടര്‍ ചോദിച്ചു, ഹാ അള്ളാ തോബാ, ഹാ അള്ളാ തോബാ, ഇയാള്‍ വിസ ഇല്ലാതെ എങ്ങനെ ഇവിടെ എത്തി. അത് പണ്ട് എന്റെ രാജ്യമായിരുന്നല്ലോ എന്നായിരുന്നു മോദിയുടെ മറുപടി. മോദിയുടെ മറുപടി കേട്ട് സദസ് പൊട്ടിച്ചിരിക്കുന്നുണ്ട്.

നേരത്തേ, കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറാണ് പാകിസ്താന്റെ പക്കല്‍ അണുബോംബ് ഉണ്ടെന്നും അതിനാല്‍ അവരോട് കുറച്ചു ബഹുമാനം കാട്ടണമെന്നും പറഞ്ഞത്. പാകിസ്താനെ ബഹുമാനിച്ചില്ലെങ്കില്‍ അവര്‍ ആണവാക്രമണത്തെ കുറിച്ച്‌ ആലോചിക്കുമെന്നും അയ്യര്‍ പറഞ്ഞിരുന്നു.

പാകിസ്താനില്‍ തീവ്രവാദം ഉള്ളതിനാല്‍ ഞങ്ങള്‍ അവരോട് സംസാരിക്കില്ലെന്ന് ഇപ്പോഴത്തെ സര്‍ക്കാര്‍ പറയുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. തീവ്രവാദം അവസാനിപ്പിക്കാന്‍ ചര്‍ച്ച വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം, ഇന്ത്യ അഹങ്കാരത്തോടെ തങ്ങളെ ചെറുതാക്കി മാറ്റുകയാണെന്ന് പാകിസ്താന്‍ വിചാരിക്കും. അത്തരമൊരു സാഹചര്യത്തില്‍ പാക്കിസ്ഥാനിലെ ഏത് ഭ്രാന്തനും അണുബോംബുകള്‍ ഉപയോഗിക്കാമെന്നും അയ്യര്‍ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തിനായിരുന്നു മോദിയുടെ മറുപടി.

RELATED ARTICLES

STORIES

Most Popular