Thursday, July 18, 2024
HomeKeralaകാണാതായ മദ്ധ്യവയസ്കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാണാതായ മദ്ധ്യവയസ്കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചേലേമ്ബ്ര: കഴിഞ്ഞ ബുധനാഴ്ച ആറ് മണിയോട് കൂടി കാണാതായ പടിഞ്ഞാറ്റിൻ പൈ തട്ടാൻകുളങ്ങര പ്രണവാനന്ദൻ്റെ (72) മൃതശരീരം രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തിനടുത്ത് പുളിയൻ ചോട്ടിലെ ന്യൂയോർക്ക് ജംഗ്ഷൻ തോട്ടില്‍ നിന്നും കണ്ടെത്തി.

ഇദ്ദേഹത്തിൻ്റെ സൈക്കിള്‍ മൂന്ന് കിലോമീറ്ററോളം മുകളില്‍ പടിഞ്ഞാറ്റിൻ പൈയില്‍ വീടിൻ്റെ തൊട്ടടുത്ത് തോട്ടില്‍ വെച്ച്‌ വ്യാഴാഴ്ച വൈകിട്ട് കണ്ടെത്തിയിരുന്നു. റോഡും തോടും ഒന്നായ ഭാഗത്തെ ശക്തമായ ഒഴുക്കില്‍ സൈക്കിളോടൊപ്പം വീണ് പോയതായിരിക്കുമെന്നാണ് അനുമാനിക്കുന്നത്.
വീടിൻ്റെ അടുത്ത് വരെ സൈക്കിളില്‍ വരുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

ഫയർഫോഴ്സ്, പോലീസ്, ചേലേമ്ബ്ര ഡി ആർ എഫ്, ടിഡിആർഎഫ് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു തിരച്ചില്‍ നടത്തിയിരുന്നത്. വ്യാഴാഴ്ച രാവിലെ തുടങ്ങി രാത്രിയിലും തിരച്ചില്‍ നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് ചണ്ടിയില്‍ കുടുങ്ങി കിടക്കുന്ന രീതിയില്‍ പരിക്കുകളോടെയുള്ള മൃതദേഹം കണ്ടെത്തിയത്.

RELATED ARTICLES

STORIES

Most Popular