Saturday, July 27, 2024
HomeKeralaകനത്ത മഴ: പാറശ്ശാലയില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരംവീണു, വൈദ്യുതി ലൈൻ തകര്‍ന്നു

കനത്ത മഴ: പാറശ്ശാലയില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരംവീണു, വൈദ്യുതി ലൈൻ തകര്‍ന്നു

തിരുവനന്തപുരം: പാറശ്ശാല ഗാന്ധിപാർക്കിന് സമീപത്ത് കശുമരം റോഡിലേക്ക് കടപുഴകി വീണ് അപകടം. നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കും കാറിനും മുകളിലേക്കാണ് മരം വീണത്.

വൈദ്യുതി ലൈനുകള്‍ക്ക് മുകളിലേക്ക് മറിഞ്ഞതിനെ തുടർന്ന് വൈദ്യുതിലൈനുകളും പോസ്റ്റുകളും തകർന്നു.

വെളളിയാഴ്ച രാവിലെ പതിനൊന്നര മണിയോട് കൂടിയാണ് അപകടമുണ്ടായത്. മഴയോടൊപ്പം പ്രദേശത്ത് ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നു. അപകടത്തില്‍ ഓട്ടോ റിക്ഷ പൂർണമായും തകർന്നു. സമീപത്തായി പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് കശുമാവിന്റെ കൊമ്ബ് പതിച്ചതിനെ തുടർന്ന് കാറിനും ഭാഗികമായി കേടുപറ്റി. അഗ്നിരക്ഷാസേയും പാറശ്ശാല പോലീസും സ്ഥലത്തെത്തി മരം മുറിച്ച്‌ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

RELATED ARTICLES

STORIES

Most Popular