Sunday, June 23, 2024
HomeKeralaനന്മയുടെ വെളിച്ചം; ഒറ്റമുറിവീട്ടിലേക്ക് സ്വന്തം ചെലവില്‍ വെളിച്ചമെത്തിച്ച്‌ കൃഷ്ണൻകുട്ടിയുടെ വിരമിക്കല്‍

നന്മയുടെ വെളിച്ചം; ഒറ്റമുറിവീട്ടിലേക്ക് സ്വന്തം ചെലവില്‍ വെളിച്ചമെത്തിച്ച്‌ കൃഷ്ണൻകുട്ടിയുടെ വിരമിക്കല്‍

പാലക്കാട്: വൈദ്യുതി കണക്ഷൻ ഇല്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന പപ്പാടിയിലെ രവീന്ദ്രന്റെ വീട്ടില്‍ സ്വന്തം ചെലവില്‍ വൈദ്യുതിയെത്തിച്ച്‌ കെ.എസ്.ഇ.ബി.

ഒലവക്കോട് ഇലക്‌ട്രിക്കല്‍ സെക്ഷൻ ഓവർസിയർ പി. കൃഷ്ണൻകുട്ടി. വൈദ്യുതി ബോർഡിലെ 19 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്നതിന്റെ ഭാഗമായാണ് കൃഷ്ണൻകുട്ടി ഏവർക്കും മാതൃകയായത്.

രവീന്ദ്രന്റെ വീട്ടില്‍ വൈദ്യുതിയില്ലാത്ത വിഷയം സെക്ഷനിലെ ഓവർസിയർ എം.സി. ആനന്ദനാണ് കൃഷ്ണൻകുട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെയായിരുന്നു വൈദ്യുതിയെത്തിക്കാനുള്ള ചെലവ് കൃഷ്ണൻകുട്ടി എറ്റെടുത്തത്.പാലക്കാട് ഇലക്‌ട്രിക്കല്‍ ഡിവിഷൻ എക്സി. എൻജിനിയർ കെ.വി. രാമപ്രകാശ് സ്വിച്ച്‌ ഓണ്‍ കർമം നിർവഹിച്ചു. അസി. എക്സി. എൻജിനിയർ വി. ശെല്‍വരാജ്, അസി. എൻജിനിയർ കെ.എം. രാജേഷ്, സീനിയർ സൂപ്രണ്ട് ഐ. ഹസീം, ഓവർസിയർമാരായ പി. കൃഷ്ണൻകുട്ടി, എം.സി. ആനന്ദൻ, വി. ജിജിമോൻ, സി. പ്രസാദ്, പി. സന്തോഷ് കുമാർ, എച്ച്‌. ഷമീർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

STORIES

Most Popular