Thursday, June 13, 2024
HomeIndiaവെറും 74 രൂപയ്‌ക്ക് 12,400 കോടി രൂപയുടെ കമ്ബനി വിറ്റ ഇന്ത്യക്കാരൻ !

വെറും 74 രൂപയ്‌ക്ക് 12,400 കോടി രൂപയുടെ കമ്ബനി വിറ്റ ഇന്ത്യക്കാരൻ !

ലപ്പോഴും മറ്റുള്ളവര്‍ക്ക് പ്രചോദനമാണ് മങ്ങിയ പശ്ചാത്തലത്തില്‍ നിന്ന് ഉയർന്ന് വരുന്ന വ്യക്തികളുടെ വിജയ കഥകള്‍.

ഒരുകാലത്ത് ബില്യണ്‍ ഡോളർ കമ്ബനികളെ നയിച്ചിരുന്ന ഇന്ത്യൻ വ്യവസായിയായ ബി.ആർ ഷെട്ടി എന്നറിയപ്പെടുന്ന ബവഗുത്തു രഘുറാം ഷെട്ടിയുടെ കഥ അത്തരത്തിലുള്ള ഒന്നാണ്. എന്നാല്‍,വെറും 74 രൂപയ്‌ക്ക് തന്‍റെ 12,400 കോടി രൂപയുടെ കമ്ബനി വില്‍ക്കേണ്ടി വന്നപ്പോള്‍ വിധി അപ്രതീക്ഷിതമായി രഘുറാമിന് എതിരായി.

1942 ഓഗസ്റ്റ് 1 ന് കർണ്ണാടകയിലെ ഉഡുപ്പിയില്‍ തുളു സംസാരിക്കുന്ന ഒരു ബണ്ട് കുടുംബത്തിലാണ് ഷെട്ടി ജനിച്ചത്. കന്നഡ മീഡിയം സ്കൂളില്‍ പഠിച്ച അദ്ദേഹം മണിപ്പാലില്‍ നിന്ന് ഫാർമസ്യൂട്ടിക്കല്‍ വിദ്യാഭ്യാസം പൂർത്തിയാക്കി. ഇടക്കാലത്ത് ഉഡുപ്പി മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയർമാനായും പ്രവർത്തിച്ചു. ചന്ദ്രകുമാരി ഷെട്ടിയെ വിവാഹം കഴിച്ചു. അദ്ദേഹത്തിന് നാല് കുട്ടികളുണ്ട്.

കർണ്ണാടകയില്‍ നിന്ന് അദ്ദേഹം അബുദാബിയിലേക്ക് 1973-ല്‍ താമസം മാറി. അബുദാബിയിലെത്തിയ ആദ്യകാലങ്ങളില്‍ ഫാർമ സെയില്‍സ്മാനായി അദ്ദേഹം തുച്ഛമായ വരുമാനത്തില്‍ ജോലി ചെയ്തു. 1975-ല്‍, 81-കാരനായ അദ്ദേഹം ന്യൂ മെഡിക്കല്‍ സെന്‍റർ (NMC) എന്ന ഒരു ചെറിയ ഫാർമസ്യൂട്ടിക്കല്‍ ക്ലിനിക്ക് ആരംഭിച്ചു. തുടക്കത്തില്‍ മെഡിക്കല്‍ സെന്‍ററിലെ ഡോക്ടർ ആയി അദ്ദേഹത്തിന്‍റെ ഭാര്യ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് എൻഎംസി യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സംരക്ഷണ ദാതാക്കളില്‍ ഒന്നായി മാറി. അങ്ങനെ യുഎഇയുടെ സ്വകാര്യ ഹെല്‍ത്ത് കെയർ മേഖലയില്‍ ഷെട്ടി മുൻനിരക്കാരനായി.

2019 ഓടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. കമ്ബനിക്കെതിരെ ഉയർന്ന വ്യാജ ആരോപണങ്ങളെ തുടർന്ന് കമ്ബനിയുടെ ഓഹരികളില്‍ ഇടിവുണ്ടായി, ഇതുകൊണ്ട് ബിആർ ഷെട്ടിക്ക് തന്‍റെ 12,478 കോടി രൂപയുടെ കമ്ബനി ആ സമയത്ത് ഇസ്രായേലി – യുഎഇ കണ്‍സോർഷ്യത്തിന് വെറും 74 രൂപയ്‌ക്ക് വില്‍ക്കേണ്ടി വന്നു. അദ്ദേഹത്തിന്‍റെ ജീവിതം ഒറ്റരാത്രി കൊണ്ട് മാറിമറിഞ്ഞു. എൻ.എം.സി ഹെല്‍ത്തിനെതിരെ 2020 ഏപ്രിലില്‍ അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് ക്രിമിനല്‍ പരാതി നല്‍കി. യു.എ.ഇ സെൻട്രല്‍ ബാങ്ക് ദിവസങ്ങള്‍ക്ക് ശേഷം ഇദ്ദേഹത്തിന്‍റെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സ്ഥാപനങ്ങള്‍ കരിമ്ബട്ടികയില്‍ ചേർക്കാനും ഉത്തരവിറക്കി.

RELATED ARTICLES

STORIES

Most Popular