Friday, July 26, 2024
HomeKeralaമലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുണ്ട്, പ്രതിഷേധത്തിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യം; പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുണ്ട്, പ്രതിഷേധത്തിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യം; പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ പ്രതിസന്ധിയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
ഫലം പ്രഖ്യാപിച്ചപ്പോള്‍ തന്നെ വിദ്യാര്‍ഥികളുടെയും സീറ്റുകളുടെയും കണക്ക് പറഞ്ഞതാണ്. ചില വ്യത്യാസം മലപ്പുറം ജില്ലയില്‍ ഉണ്ട്. പ്രതിഷേധങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം മുൻനിര്‍ത്തിയുള്ളതാണെന്നും മൂന്നാം അലോട്ട്മെന്‍റ് കഴിയുമ്ബോള്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും കൂട്ടിച്ചേർത്തു.

എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും. അരലക്ഷത്തിലധികം കുട്ടികള്‍ക്ക് സീറ്റില്ല എന്നത് തെറ്റായ കണക്കാണെന്നും മന്ത്രി പറഞ്ഞു.

സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ സ്കൂളുകളില്‍ നടത്തുന്ന ശുചീകരണ ദിനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കരമന സര്‍ക്കാര്‍ സ്കൂളില്‍ നിർവഹിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

സ്കൂള്‍ പ്രവേശനോത്സവത്തിന് ഒരുക്കങ്ങള്‍ പൂർത്തിയായെന്ന് മന്ത്രി അറിയിച്ചു. പാഠപുസ്തകങ്ങള്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്ബ് വിതരണം പൂർത്തിയാക്കുമെന്നും ലഹരിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

STORIES

Most Popular