Friday, July 26, 2024
HomeIndiaഎല്ലാം തിരക്കഥ, ആര്‍ആര്‍-എസ്‌ആര്‍എച്ച്‌ മല്‍സരം ഒത്തുകളിയോ? തെളിവുമായി ഫാന്‍സ്!

എല്ലാം തിരക്കഥ, ആര്‍ആര്‍-എസ്‌ആര്‍എച്ച്‌ മല്‍സരം ഒത്തുകളിയോ? തെളിവുമായി ഫാന്‍സ്!

രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള രണ്ടാം ക്വാളിഫയര്‍ കഴിഞ്ഞതോടെ ഐപിഎല്‍ ഫൈനലിന്റെ ചിത്രം തെളിഞ്ഞിരിക്കുകയാണ്.

ഞായറാഴ്ച രാത്രി ചെന്നൈയിലെ ചെപ്പോക്കില്‍ നടക്കാനിരിക്കുന്ന കലാശപ്പോരില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും എസ്‌ആര്‍എച്ചും തമ്മിലാണ് കൊമ്ബുകോര്‍ക്കുക. അര്‍ഹിച്ച വിജയം തന്നെയാണ് റോയല്‍സിനെതിരേ എസ്‌ആര്‍എച്ച്‌ സ്വന്തമാക്കിയത്. പക്ഷെ ഈ മല്‍സരം യഥാര്‍ഥത്തില്‍ ഒത്തുകളിയാണോയെന്നു സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് ആരാധകര്‍. ഇതു ശരിവയ്ക്കുന്ന ‘തെളിവും’ പുറത്തുവന്നിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി 7.30നായിരുന്നു റോയല്‍സും ഹൈദരാബാദും തമ്മിലുള്ള രണ്ടാം ക്വാളിഫയര്‍ മല്‍സരം ആരംഭിച്ചത്. എന്നാല്‍ ഈ മല്‍സരം ആരംഭിക്കുന്നതിനു മുമ്ബ് തന്നെ എസ്‌ആര്‍എച്ചും കെകെആറും തമ്മിലുള്ള ഫൈനലിന്റെ വലിയ ബാനര്‍ പ്രത്യക്ഷപ്പെട്ടതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ ഫോട്ടോ വൈറലായി മാറിയിരിക്കുകയാണ്. രണ്ടാം ക്വാളിഫയര്‍ തുടങ്ങും മുമ്ബ് തന്നെ എങ്ങനെ ഫൈനലിലെ ടീമുകളെക്കുറിച്ച്‌ ഇത്ര കൃത്യമായ ഉത്തരം ലഭിച്ചുവെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ സംശയം.

രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള രണ്ടാം ക്വാളിഫയര്‍ മല്‍സരം ഒത്തുകളി പോലെയാണ് കാണപ്പെടുന്നത്. എല്ലാം നേരത്തേ തന്നെ തയ്യാറാക്കിയ തിരക്കഥയാണോയെന്നു തന്നെ സംശയിക്കേണ്ടതായി വരും. കാരണം രണ്ടാം ക്വാളിഫയര്‍ തുടങ്ങുന്നതിനു മുമ്ബ് തന്നെ എങ്ങനെയാണ് ഫൈനിലെത്തുക എസ്‌ആര്‍എച്ച്‌ ആയിരിക്കുമെന്നു ഉറപ്പിച്ചത്? ഇതു തീര്‍ച്ചയായും ഐപിഎല്ലിന്റെ വിശ്വാസ്യത തന്നെ ഇല്ലാതാക്കുമെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

എല്ലാം ജയ് ഷായുടെ കളിയാണ്. രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ക്വാളിഫയര്‍ മാത്രമല്ല. ടൂര്‍ണമെന്റില്‍ നേരത്തേ നടന്ന പല മല്‍സരങ്ങളും ഒത്തുകളി തന്നെയാണ്. അംപയര്‍മാരുടെ പല സംശയാസ്പദമായ തീരുമാനങ്ങളും ഇതു തന്നെ ശരിവയ്ക്കുന്നു. ഐപിഎല്ലില്‍ ഒത്തുകളികളുണ്ടെന്നു നേരത്തേ സംശയം മാത്രമാണുണ്ടായിരുന്നത്. പക്ഷെ ഇപ്പോള്‍ അതിനുള്ള കൃത്യമായ തെളിവ് തന്നെയാണ് നമുക്കു ലഭിച്ചിരിക്കുന്നതെന്നും ക്രിക്കറ്റ് പ്രേമികള്‍ ചൂണ്ടിക്കാട്ടി.

ഐപിഎല്ലിലെ മല്‍സരങ്ങളെ വളരെ ഗൗരവത്തോടെ വീക്ഷിക്കുന്ന നമ്മളെല്ലാം വിഡ്ഢികളാണ്. കാരണം ഓരോ മല്‍സരത്തിന്റെയും ഫലം നേരത്തേ തന്നെ കുറിക്കപ്പെട്ടിട്ടുള്ളതാണ്. എത്രയെത്ര മോശം തീരുമാനങ്ങളാണ് ടൂര്‍ണമെന്റില്‍ ഇതിനകം കണ്ടത്. ടോസിലെ തിരിമറിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ആരും മറന്നിട്ടുണ്ടാവില്ല. ഇപ്പോഴിതാ എല്ലാ സംശയങ്ങളും ശരിയായിരുന്നുവെന്നു തന്നെയാണ് ഫൈനലിന്റെ ബാനര്‍ പുറത്തുവന്നതോടെ തെളിഞ്ഞിരിക്കുന്നതെന്നും ആരാധകര്‍ പറയുന്നു.

അതേസമയം, വൈറലായി മാറിയിരിക്കുന്ന ഫോട്ടോയ്ക്കു പിന്നില്‍ യാതൊരു ദുരൂഹതയുമില്ലെന്നതാണ് യാഥാര്‍ഥ്യം. റോയല്‍സിന്റെയും ആര്‍സിബിയുടെയും ബാനറും ഈ തരത്തില്‍ സ്‌റ്റേഡിയത്തിന്റെ മറ്റൊരു ഭാഗത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫൈനല്‍ ഈ സ്റ്റേഡിയത്തില്‍ തന്നെയാണ് നടക്കാനിരിക്കുന്നത്. അതുകൊണ്ടു തന്നെയാവാം ടീമുകളുടെ ബാനറുകള്‍ക്കിടയില്‍ ഫൈനലെന്നതും നല്‍കിയത്. പക്ഷെ ഒരു വിഭാഗം ആരാധകര്‍ എസ്‌ആര്‍എച്ച്‌- കെകെആര്‍ ഫൈനലെന്നതു മാത്രം പകര്‍ത്തിയ ശേഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.

റോയല്‍സിനെതിരേ ഏകപക്ഷീയമായ വിജയത്തോടെയാണ് ഹൈദരാബാദ് ഫൈനലിലേക്കു ടിക്കറ്റെടുത്തത്. ബൗളിങില്‍ മികവ് പുലര്‍ത്താനും എസ്‌ആര്‍ച്ചിനെ വലിയ ടോട്ടലില്‍ നിന്നും തടഞ്ഞുനിര്‍ത്താനും റോയല്‍സിനായിരുന്നു. പക്ഷെ റണ്‍ചേസില്‍ സഞ്ജു സാംസണും സംഘവും തികഞ്ഞ പരാജയമായി തീര്‍ന്നു. ഇതാണ് അവരെ ചതിച്ചത്. ചെപ്പോക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട എസ്‌ആര്‍എച്ച്‌ 200 പ്ലസ് റണ്‍സ് കുറിക്കുമെന്നാണ് ഒരു ഘട്ടത്തില്‍ പ്രതീക്ഷിച്ചത്.

എന്നാല്‍ മധ്യ ഓവറികളിലെ ഉജ്ജ്വല ബൗളിങിലൂടെ എസ്‌ആര്‍എച്ചിനെ ഒമ്ബതു വിക്കറ്റിനു 175 റണ്‍സില്‍ റോയല്‍സ് ഒതുക്കുകയായിരുന്നു. 50 റണ്‍സെടുത്ത ഹെന്‍ട്രിച്ച്‌ ക്ലാസെന്റെ ഇന്നിങ്‌സാണ് അവരെ ഇതിനു സഹായിച്ചത്. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത ട്രെന്റ് ബോള്‍ട്ടും ആവേശ് ഖാനും ചേര്‍ന്നാണ് ഓറഞ്ച് ആര്‍മിയെ ഒതുക്കിയത്.

പക്ഷെ 176 റണ്‍സെന്ന ടോട്ടല്‍ റോയല്‍ിനെ സംബന്ധിച്ച്‌ അസാധ്യമായി മാറി. ഏഴു വിക്കറ്റിനു വെറും 139 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. ധ്രുവ് ജുറേലിന്റെ (56*) ഫിഫ്റ്റിയില്ലെങ്കില്‍ റോയല്‍സിന്റെ പരാജയം ഇതിനേക്കാള്‍ പരിതാപകരമാവുമായിരുന്നു.

RELATED ARTICLES

STORIES

Most Popular