Saturday, July 27, 2024
HomeKeralaരണ്ട് ബൈക്കുകള്‍ ഇടിച്ച്‌ തെറിപ്പിച്ച്‌ നേരെ കടയിലേക്ക്; നിയന്ത്രണം വിട്ട ബസിടിച്ച്‌ പത്ത് പേര്‍ക്ക് പരിക്ക്;...

രണ്ട് ബൈക്കുകള്‍ ഇടിച്ച്‌ തെറിപ്പിച്ച്‌ നേരെ കടയിലേക്ക്; നിയന്ത്രണം വിട്ട ബസിടിച്ച്‌ പത്ത് പേര്‍ക്ക് പരിക്ക്; ഡ്രൈവറുടെ നില ഗുരുതരം

കോഴിക്കോട്: നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി ഒരു കുട്ടി ഉള്‍പ്പെടെ 10 പേർക്ക് പരിക്ക്. ഇന്ന് രാവിലെ കൊടുവള്ളിക്കടുത്ത് മദ്രസ ബസാറില്‍ വച്ചായിരുന്നു അപകടം.

അമിത വേഗത്തിലെത്തിയ ബസ് നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് ബീമുകള്‍ തകർത്ത് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിനടിയില്‍പ്പെട്ട് രണ്ട് ഇരുചക്ര വാഹനങ്ങളും പൂർണമായി തകർന്നു. ഒരു കുട്ടിയ്‌ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ബസ് ഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണെന്നും പരിക്കേറ്റ മറ്റ് ആളുകള്‍ ചികിത്സയിലാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

RELATED ARTICLES

STORIES

Most Popular