Saturday, July 27, 2024
HomeKeralaബാങ്ക് എംഡിക്കെതിരെ വനിതാ മാനേജര്‍ നല്‍കിയ ലൈംഗിക പീഡന പരാതി ചോര്‍ത്തി, യോഗത്തില്‍ വായിച്ചു; വിവാദം

ബാങ്ക് എംഡിക്കെതിരെ വനിതാ മാനേജര്‍ നല്‍കിയ ലൈംഗിക പീഡന പരാതി ചോര്‍ത്തി, യോഗത്തില്‍ വായിച്ചു; വിവാദം

കൊച്ചി: തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്കിലെ വനിതാ മാനേജര്‍ മാനേജിങ് ഡയറക്ടര്‍ ജോസ് കെ പീറ്ററിനെതിരെ ഉന്നയിച്ച ലൈംഗിക പീഡന പരാതി കുറ്റാരോപിതനു ചോര്‍ത്തി നല്‍കിയതായി റിപ്പോര്‍ട്ട്.

ബാങ്ക് ചെയര്‍മാന്‍ വിവി മത്തായിക്കു നല്‍കിയ പരാതിയാണ് ജോസ് കെ പീറ്ററിന്റെ കൈയില്‍ എത്തിയതെന്ന്, രേഖകളെ ഉദ്ധരിച്ച്‌ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പരാതി ചോര്‍ന്നു കിട്ടിയ എംഡി മാനേജര്‍ തലത്തിലുള്ള യോഗത്തില്‍ മുതിര്‍ന്ന വനിതാ ജീവനക്കാരിയെക്കൊണ്ടു പരസ്യമായി വായിക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ജോസ് പീറ്റര്‍ വനിതാ മാനേജരോട് മോശമായി പെരുമാറിയതെന്ന്, എഫ്‌ഐആറില്‍ പറയുന്നു. നവംബറില്‍ ഇവരെ കാബിനിലേക്കു വിളിപ്പിച്ച്‌ ലൈംഗിക ചുവയോടെ സംസാരിച്ചു. 30 വര്‍ഷത്തിലേറെയായി ബാങ്കില്‍ ജോലി ചെയ്യുന്ന ഇവരെ എംഡി രാത്രിയില്‍ ഫോണില്‍ വിളിക്കാറുണ്ടെന്നും ലൈംഗിക താത്പര്യം അറിയിച്ചെന്നും എഫ്‌ഐആര്‍ പറയുന്നു. പത്തും എട്ടും വയസ്സുള്ള കുട്ടികളുടെ അമ്മയായ ജീവനക്കാരി വിധവയാണ്.

യാത്രക്കാരെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. വിവരം അറിഞ്ഞ് ഉടന്‍ തന്നെ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. നേരത്തെയും ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച വാഹനം കോട്ടയത്ത് അപകടത്തില്‍പ്പെട്ടിരുന്നു.

‘കാമാസക്തിയോളം വിനാശകാരിയായ മറ്റൊരു രോഗമില്ല’; ആറ്റിങ്ങല്‍ ഇരട്ടക്കൊലയ്ക്ക് കാരണം അവിഹിതബന്ധമെന്ന് കോടതി

RELATED ARTICLES

STORIES

Most Popular