Thursday, July 18, 2024
HomeKeralaമഴയുടെ തീവ്രത കുറയുന്നു; മത്സ്യബന്ധനത്തിന് വിലക്ക് തുടരും

മഴയുടെ തീവ്രത കുറയുന്നു; മത്സ്യബന്ധനത്തിന് വിലക്ക് തുടരും

തിരുവനന്തപുരം: കേരള തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി ദുര്‍ബലമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു.

അതേസമയം വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്.

തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രതയാണ്.പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ജില്ലകളില്‍ നാളെ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുണ്ട്. മലയോര മേഖലകളില്‍ ജാഗ്രത തുടരണം.

കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് വിലക്കുണ്ട്. കേരള – തെക്കന്‍ തമിഴ്നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദ്ദം അതി തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ച്‌ ശനിയാഴ്ച വൈകുന്നേരത്തോടെ ‘റെമാല്‍’ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും. നാളെ അര്‍ധ രാത്രിയോടെ ബംഗ്ലാദേശ് പശ്ചിമ ബംഗാള്‍ തീരത്ത് സാഗര്‍ ദ്വീപിനും ഖേപുപാറക്കും ഇടയില്‍ തീവ്ര ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

RELATED ARTICLES

STORIES

Most Popular