Saturday, July 27, 2024
HomeEntertainment'വിഎഫ്‌എക്സ് ഇല്ലെങ്കില്‍ ഇന്നത്തെ പല നടന്മാരും പറന്ന് അടിക്കുമോ?, ആ സിനിമ കാലത്തിനു മുന്നെ സഞ്ചരിച്ചത്'

‘വിഎഫ്‌എക്സ് ഇല്ലെങ്കില്‍ ഇന്നത്തെ പല നടന്മാരും പറന്ന് അടിക്കുമോ?, ആ സിനിമ കാലത്തിനു മുന്നെ സഞ്ചരിച്ചത്’

ലയാളികള്‍ക്ക് പ്രിയപ്പെട്ട സംവിധായകനാണ് കമല്‍. ഇന്നും മനസില്‍ ഓര്‍ത്ത് നില്‍ക്കുന്ന ഒത്തിര കഥാപാത്രങ്ങള്‍ നമുക്ക് സമ്മാനിച്ച സംവിധായകന്‍ കൂടിയാണ് കമല്‍.

നിരവധി സൂപ്പര്‍സ്റ്റാറുകളെ വെച്ചും പുതിയ നടന്മാരെ വെച്ചുമൊക്കെ സിനിമ ചെയ്ത സംവിധായകനുമാണ് കമല്‍. ഒരു കാലഘട്ടത്തില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിക്കുന്നതിനൊപ്പം പുതിയ നായിക നായകന്മാരെയും കല്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചു.

കമലിന്റെ നിറം പോലുള്ള സിനിമകള്‍ ഒരുകാലത്ത് മലയാളത്തില്‍ ട്രെന്‍ഡ് സെറ്ററുകളായിട്ടുണ്ട്. ഉണ്ണികളെ ഒരു കഥ പറയാം, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ഗസല്‍ തുടങ്ങി മലയാളികള്‍ ഇന്നും ഓര്‍ത്തുവെക്കുന്ന ഒരുപിടി സിനിമകള്‍ അദ്ദേഹത്തിന്റേതായി ഉണ്ട്. അതു പോലെ ചേര്‍ത്തു വെക്കാവുന്ന ഒരു ചിത്രമാണ് ജയറാമും മുകേഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ആയുശഷ്‌കാലം എന്ന ചിത്രം.

ചിത്രത്തില്‍ ജയറാം പ്രേതമായാണ് എത്തുന്നത്. വളരെ ഹൃദയസ്പര്‍ശിയായ കഥ പറയുന്ന ചിത്രത്തില്‍ വിഎഫ്‌എക്‌സും മറ്റും ഇല്ലാത്ത കാലത്ത് പല ടെക്‌നിക്കുകളിലൂടെ ഈ കഥ പറഞ്ഞത് എങ്ങനെയാണെന്ന് പറയുകയാണ് കമല്‍. ആയുഷ്‌കാലം എന്ന ചിത്രം കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമയാണെന്നും കമല്‍ പറയുന്നു.

‘എന്റെ കലാ ജീവിതത്തില്‍ കാലം തെറ്റി വന്ന ചിത്രമാണ് ആയുഷ് കാലം. ഹൃദയം മാറ്റി വെക്കലൊക്കെ അന്നത്തെ കാലത്ത് കേട്ട് കേള്‍വി മാത്രമുള്ള സമയമാണ്. അന്ന് ഇന്ത്യയില്‍ ആകെ ഒരു ഹൃദയ ശസ്ത്രക്രിയ മാത്രമാണ് നടന്നത്. 13 ദിവസം മാത്രമാണ് അയാള്‍ ജീവിച്ചത്. സിനിമയില്‍ ആരുടെ ഹൃദയമാണോ സ്വീകരിച്ചത്, അയാളെ കാണാം എന്നുള്ളതായിരുന്നു കണ്‍സപ്റ്റ്,’ കമല്‍ പറഞ്ഞു.

കാലത്തിന് മുമ്ബേ വന്നുഎന്ന് പറയാന്‍ കാരണം ഇന്നാണ് ആയുഷ്‌കാലം ചെയ്യുന്നതെങ്കില്‍ എനിക്ക് വളരെ ഈസിയായിട്ട് ഉള്ള ഒരുപാട് കാര്യങ്ങള്‍ അതിലൂടെ ചെയ്യാന്‍ കഴിയുമായിരുന്നു. പ്രധാനമായും ഗ്രാഫിക്‌സ് ആണ്. സി ജി ഒന്നുമില്ലാത്തതുകൊണ്ട് തന്നെ അന്ന് അതില്‍ കാണിച്ച ടെക്‌നിക്‌സിനൊന്നും വിഎഫ്‌എക്‌സുമായി യാതൊരു ബന്ധവുമില്ല. ഇതെല്ലാം ചെയ്തത് പഴയ കാല ക്യാമറയിലാണ് ഷൂട്ട് ചെയ്തതെന്നും കമല്‍ പറയുന്നു.

അന്ന് ഇങ്ങനെ ഷൂട്ട് ചെയ്യുമ്ബോള്‍ ഉള്ള പരിമിതി ഇത്തരത്തില്‍ സാങ്കേതിക ബുദ്ധിമുട്ടിന്റെ കൂടിയാണ്. അന്ന് പലരും ചോദിച്ചിരുന്നത് പ്രേതത്തിന് നിഴലുണ്ടോ എന്നാണ്. ഞാന്‍ പറഞ്ഞത് എന്റെ പ്രേതത്തിന് നിഴലുണ്ട് എന്നതാണ്. സിജി ഉള്ള കാലത്ത് നമുക്ക് എന്തും മായ്ച്ച്‌ കളയാം പക്ഷെ അന്ന് അതില്ലല്ലോ. സൂര്യന്റെ വെളിച്ചത്തില്‍ വരുന്ന നിഴലിനെ കട്ട് ചെയ്യാന്‍ കഴിയില്ല.

സിജി വിഎഫ്‌എക്‌സും ഒന്നുമില്ലെങ്കില്‍ ഇന്നത്തെ താരങ്ങള്‍ എങ്ങനെയാണ് പറന്ന് വന്ന് ഇടിക്കുന്നത് എന്നും കമല്‍ ചോദിക്കുന്നു. ഇന്നത്തെ ന്യൂജെന്‍ ആയിട്ടുള്ള കുറേ പേര്‍ ഒരുമിച്ച്‌ അഭിനയിക്കുന്ന സിനിമകള്‍ കാണാറുണ്ടല്ലോ. അതുപോലെ അന്നത്തെ ന്യൂജന്‍ ആയ ആളുകള്‍ ഒരുമിച്ച്‌ വെച്ചും താന്‍ കുറേ സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും കമല്‍ പറയുന്നു.

പാവം പാവം രാജകുമാരനില്‍ ജയറാമും സിദ്ദീഖും ശ്രീനിവാസനും ജഗദീഷും ഒക്കെ ഒരുമിച്ച്‌ വന്ന ചിത്രമാണ്. തൂവല്‍സ്പര്‍ശത്തിലേക്ക് വന്ന് കഴിഞ്ഞാല്‍ സായി കുമാറും ജയറാമും മുകേഷും സുരേഷ് ഗോപിയും തുടങ്ങി കുറേ പേര്‍ അഭിനയിച്ച ചിത്രമായിരുന്നു എന്നും കമല്‍ പറയുന്നു.

ആയുഷ് കാലത്തിലും സമാനമായിരുന്നു. അന്ന് ഈ ചെറുപ്പക്കാര്‍ ഒരുമിച്ച്‌ അഭിനയിക്കുക എന്ന് പറയുന്നത് ട്രെന്‍ഡ് ആയിരുന്നു. അതില്‍ എന്റെ കാരക്ടര്‍ ചെറുത് എന്നില്ലെന്നും അദ്ദേഹം പറയുന്നു.

RELATED ARTICLES

STORIES

Most Popular