Friday, April 19, 2024
HomeKeralaതെരഞ്ഞെടുപ്പ് പരാജയം; കേരള കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

തെരഞ്ഞെടുപ്പ് പരാജയം; കേരള കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

കോട്ടയം ജില്ലയിലെ പാലാ നിയോജകമണ്ഡലത്തില്‍പ്പെട്ട എലിക്കുളം പഞ്ചായത്തിലെ തെരഞ്ഞെടുപ്പു പരാജയം കേരള കോണ്‍ഗ്രസിനു കനത്ത തിരിച്ചടി. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും വാര്‍ഡില്‍ നിറഞ്ഞുനിന്നു തെരഞ്ഞെടുപ്പു തന്ത്രം ഒരുക്കിയിട്ടും സ്ഥാനാര്‍ഥി പരാജയപ്പെട്ടതു കനത്ത പ്രഹരമായി. പാര്‍ട്ടിയ്ക്കുള്ളില്‍ അസ്വസ്ഥത പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞു. പാര്‍ട്ടിക്കുള്ളിലെ മുറുമുറുപ്പ് ശക്തമായി രംഗത്തു വന്നിരിക്കുകയാണ്. പാര്‍ട്ടി ചെയര്‍മാന്റെ നിലപാടാണ ്പരാജയത്തിനു കാരണമെന്ന വിലയിരുത്തലാണ് പാര്‍ട്ടി നേരിടുന്നത.

ചെയര്‍മാന്റെ അമിതവിശ്വസവും വാചകമടിയും പാര്‍ട്ടിയെ കുളംതൊണ്ടുന്നുവെന്ന വിലയിരുത്തല്‍ ശക്തമായി. ജോസ് കെ മാണി പോയിട്ടും ഒന്നും സംഭവിച്ചില്ലെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. യുഡിഎഫ് എന്നാല്‍ ജോസ് കെ മാണി അല്ല എന്നസത്യം മനസിലാക്കിയാല്‍ കൊള്ളാമെന്ന നിലപാടുമായി കോണ്‍ഗ്രസും യുഡിഎഫ് കക്ഷികളും രംഗത്തു വന്നു.

പാലായിലെ പരാജയത്തിനു കോണ്‍ഗ്രസിനോടും പ്രത്യേകിച്ചു യുഡിഎഫിനോടു കണക്കു ചോദിക്കാനാണ് കേരള കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. അതിനാല്‍ ശക്തമായ പ്രചാരണരംഗത്തു ജോസ് കെ മാണിയും റോഷിയും ഉണ്ടായിരുന്നു. പാലായിലെ തോല്‍വിക്കു പകരം വീട്ടാനും സാധിച്ചില്ല. ഇപ്പോള്‍ മുഖത്തു മുണ്ടിട്ടു നടക്കേണ്ട ഗതിക്കേടുമായി.

കോണ്‍ഗ്രസിലെ ജയിംസ് ചാക്കോയെ പരാജയപ്പെടുത്താന്‍ ടോമി ഇടകോടിയിനെയാണ് മ്ത്സരിപ്പിച്ചത്,. എന്നാല്‍ വെറും 353 വോട്ടു നേടാന്‍ മാത്രമേ സാധിച്ചുള്ളൂ. ജയിംസിനു 512 വോട്ടു കിട്ടി. ബിജെപിക്ക് ഒരു വോട്ടാണ് ലഭിച്ചത്. സ്വതന്ത്യരെല്ലാം കൂടി ഏഴു വോട്ടും വാങ്ങി.കോണ്‍ഗ്രസും യുഡിഎഫും അമിത സന്തോഷത്തിലാണ്. അവരുടെ ശത്രു ജോസ് കെ മാണിയാണ്. യുഡിഎഫില്‍ നിന്നും പോയതിനു പകരം വിട്ടാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് കോണ്‍ഗ്രസ്,.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular