Saturday, July 27, 2024
HomeIndiaലോകം കീഴടക്കാൻ 'മെയ്ഡ് ഇൻ ഇന്ത്യ' സ്മാര്‍ട്ട്ഫോണുകള്‍; ഐഫോണിന് പിന്നാലെ ഗൂഗിള്‍ പിക്സലും ഇന്ത്യയിലേക്ക്; ചൈനയ്‌ക്ക്...

ലോകം കീഴടക്കാൻ ‘മെയ്ഡ് ഇൻ ഇന്ത്യ’ സ്മാര്‍ട്ട്ഫോണുകള്‍; ഐഫോണിന് പിന്നാലെ ഗൂഗിള്‍ പിക്സലും ഇന്ത്യയിലേക്ക്; ചൈനയ്‌ക്ക് വൻ തിരിച്ചടി

ന്യൂഡല്‍ഹി: സ്മാർട്ട്ഫോണ്‍ നിർമാണ രംഗത്ത് ഇന്ത്യക്ക് നേട്ടങ്ങളുടെ കാലം. ആപ്പിള്‍ ഐഫോണിന് പിന്നാലെ ഗൂഗിള്‍ പിക്സലും ഇനി ഇന്ത്യയില്‍ നിർമിക്കും.

തായ്‌വാൻ നിർമാതാക്കളായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പാണ് ഗൂഗിളിനായി ഫോണുകള്‍ നിർമിക്കുക. ചൈനയില്‍ നിർമാണ ഫാക്ടറി ആരംഭിക്കുന്നായിരുന്നു ആദ്യ റിപ്പോർട്ടുകള്‍. പിന്നീട് ഗൂഗിള്‍ തീരുമാനം മാറ്റുകയായിരുന്നു.

2023-ളാണ് ഇന്ത്യയില്‍ പിക്‌സല്‍ 8 സ്‌മാർട്ട്‌ഫോണുകളുടെ നിർമാണം ആരംഭിക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ഫോക്‌സ്‌കോണിന്റെ തമിഴ്‌നാട് യൂണിറ്റില്‍ ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങള്‍ ആരംഭിച്ചത്. സെപ്തംബർ മുതല്‍ ഫോണുകളുടെ ഉല്‍പാദനം ആരംഭിക്കും സമാന്തരമായി കയറ്റുമതിക്കും തുടക്കമിടും. ഇന്ത്യൻ കമ്ബനിയായ ഡിക്സണിനും പിക്സല്‍ സ്മാർട്ട്ഫോണുകള്‍ നിർമിക്കാനുള്ള കരാർ ലഭിച്ചതായും സൂചനകളുണ്ട്.

2024 മാർച്ചിലെ റിപ്പോർട്ട് പ്രകാരം ഗൂഗിള്‍ പിക്സലിന്റെ ഇന്ത്യയിലെ വിപണി വിഹിതം 0.04 ശതമാനമാണ്. ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിക്കുന്നതോടെ വിപണയില്‍ സാന്നിദ്ധ്യം ശക്തമാക്കാമെന്നാണ് ഗൂഗിളിന്റെ കണക്കുകൂട്ടല്‍. ഇറക്കുമതി തീരുവ ലാഭിക്കുന്നതിലൂടെ ഫോണുകളുടെ വിലയിലും കാര്യമായ കുറവുണ്ടാകും.

നിക്ഷേപക സാഹചര്യം അനുകൂലമായതിന് പിന്നാലെ വിദേശ കമ്ബനികള്‍ ഇന്ത്യയില്‍ പ്രവർത്തനം വ്യാപിപ്പിക്കാൻ മത്സരിക്കുകയാണ്. ഒരു കാലത്ത് ചൈനയിലായിരുന്ന ഐ ഫോണുകളുടെ ഉത്പാദനത്തിന്റെ സിംഹഭാഗവും ഇപ്പോള്‍ ഇന്ത്യയിലാണ് നടക്കുന്നത്.
നിലവില്‍ സ്മാർട്ട്ഫോണുകള്‍ രാജ്യത്തിന്റെ നാലാമത്തെ കയറ്റുമതി ഉല്‍പ്പന്നമാണ്.. 2023-24 സാമ്ബത്തിക വർഷത്തില്‍ 1560 കോടി ഡോളറിന്റെ (1.3 ലക്ഷം കോടി രൂപ) മൊബൈല്‍ ഫോണുകളാണ് മറ്റ് രാജ്യങ്ങളിലേക്ക് അയച്ചത്

RELATED ARTICLES

STORIES

Most Popular