Saturday, July 27, 2024
HomeIndia'തിരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ ഞങ്ങള്‍ രൂപവത്കരിക്കും; ഞാൻ കാശിയില്‍നിന്നാണ്, എന്നെ നശിപ്പിക്കാനാവില്ല'; പ്രധാനമന്ത്രി

‘തിരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ ഞങ്ങള്‍ രൂപവത്കരിക്കും; ഞാൻ കാശിയില്‍നിന്നാണ്, എന്നെ നശിപ്പിക്കാനാവില്ല’; പ്രധാനമന്ത്രി

കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ജൂണ്‍ നാലോടെ അവസാനിക്കുമെന്ന് പറഞ്ഞ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്.

നിലവിലെ സർക്കാരിന്റെ കാലാവധി തീർച്ചയായും അവസാനിക്കുമെന്ന് അദ്ദേഹം അംഗീകരിച്ചു. തിരഞ്ഞെടുപ്പിന് ശേഷം താനും ബി.ജെ.പിയും ചേർന്ന് പുതിയ സർക്കാർ രൂപവത്കരിക്കുമെന്നും എൻ.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

‘അവർ പറയുന്നത് സത്യമാണ്. ഈ സർക്കാർ ജൂണ്‍ നാലിന് അവസാനിക്കും. തീർച്ചയായും ഒരു പുതിയ സർക്കാർ രൂപവത്കരിക്കണം. സർക്കാരിന്റെ കാലാവധി അവസാനിക്കണമെന്നത് ഭരണഘടനാപരമാണ്. അതില്‍ രാഷ്ട്രീയമില്ല. തിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ ഞങ്ങള്‍ രൂപവത്കരിക്കും’, മോദി പറഞ്ഞു.

സർക്കാരിന്റെ കാലഹരണ തീയതിയെക്കുറിച്ചുള്ള മമതയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് തന്നെ നശിപ്പിക്കാനില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. താൻ കാശിയില്‍ നിന്നാണ് വരുന്നത്. കാശി നശിപ്പിക്കാനാകാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തെ ശത്രുക്കളായി കാണുന്നില്ല. അവരുമായി ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്. താൻ ആരെയും വിലകുറച്ച്‌ കാണുന്നില്ല. 60-70 വർഷത്തോളം അവർ സർക്കാർ രൂപവത്കരിച്ചു. പ്രതിപക്ഷം ചെയ്ത നല്ല കാര്യങ്ങള്‍ തനിക്ക് പഠിക്കണമെന്നും മോദി പറഞ്ഞു.

RELATED ARTICLES

STORIES

Most Popular