Saturday, July 27, 2024
HomeIndiaഇതൊക്കെ ഒരു അന്തസ്സല്ലേ! ആണ്‍കുട്ടികളില്‍ താത്പര്യം കുറയുമ്ബോള്‍ പെണ്‍കുട്ടികളില്‍ ഈ ശീലം കൂടുന്നു; കാരണമാകുന്നത് വളരെ...

ഇതൊക്കെ ഒരു അന്തസ്സല്ലേ! ആണ്‍കുട്ടികളില്‍ താത്പര്യം കുറയുമ്ബോള്‍ പെണ്‍കുട്ടികളില്‍ ഈ ശീലം കൂടുന്നു; കാരണമാകുന്നത് വളരെ വേഗത്തില്‍ പക്വത ആര്‍ജ്ജിക്കാമെന്ന മിഥ്യാധാരണയും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുക വലിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വൻ വർധനവനെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്.

രാജ്യത്തെ യുവതികളിലെ പുകവലിയില്‍ രണ്ടിരട്ടി വർധനവുണ്ടായെന്നാണ് ഇന്ത്യ ടുബാക്കോ കണ്‍ട്രോള്‍ റിപ്പോർട്ട് വ്യക്തമാക്കുന്നത്. കൗമാരക്കാരായ പെണ്‍കുട്ടികളില്‍ പുകവലിക്കുന്ന ശീലം കുത്തനെ കൂടിയതായി റിപ്പോർട്ടില്‍ പറയുന്നു. 2009 നും 2019 നും ഇടയില്‍ കൗമാരക്കാരായ പെണ്‍കുട്ടികളില്‍ പുകവലി ശീലം 3.8 ശതമാനം ഉയർന്നു. എന്നാല്‍ ഇതേ പ്രായക്കാരായ ആണ്‍കുട്ടികളില്‍ ഇതേ സമയത്ത് വളർച്ചാ നിരക്ക് 2.3 ശതമാനമാണ്.

2017ല്‍ രാജ്യത്തെ പുകവലിക്കുന്ന സ്ത്രീകളുടെ കണക്ക് 1.5 ശതമാനമായിരുന്നത് രണ്ട് വർഷം കഴിഞ്ഞപ്പോള്‍ 6.2 ശതമാനമായി ഉയർന്നു. യുവതലമുറയിലെ പെണ്‍കുട്ടികളിലും യുവതികളിലും പുകവലി ശീലം വർദ്ധിക്കുന്നതിന്റെ തെളിവാണിതെന്ന് റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പെണ്‍കുട്ടികളും യുവതികളും പുകവലിയിലേക്ക് തിരിയാൻ സാമൂഹികവും മാനസികവുമായ നിരവധി കാരണങ്ങളുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വളരെ വേഗത്തില്‍ ആണ്‍കുട്ടികള്‍ക്ക് സമാനമായ പക്വത ആർജ്ജിക്കാനാകുമെന്ന യുവതികളുടെ മിഥ്യാധാരണ പുകവലിയിലേക്ക് തിരിയാൻ പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നെന്ന് റിപ്പോർട്ടില്‍ പറയുന്നു. പുകവലിക്കുന്നത് ഒരു അന്തസ്സായി കാണുന്ന യുവതികളുടെ എണ്ണവും കൂടിവരുന്നുണ്ട്. മാനസിക സമ്മർദ്ദവും യുവതികള്‍ക്കിടയില്‍ പുകവലി ശീലം വർദ്ധിക്കുന്നതിന് ഒരു കാരണമായി പറയപ്പെടുന്നു. സ്ത്രീശാക്തീകരണത്തിന്റെ അടയാളമെന്നും ഫാഷനെന്നും തെറ്റിദ്ധരിച്ചും നിരവധി യുവതികള്‍ ഈ ശീലത്തിന് അടിപ്പെടുന്നു. ലിംഗവ്യത്യാസം കുറഞ്ഞ് വരുന്നതും പുരുഷൻ ചെയ്യുന്നതെന്തും തങ്ങള്‍ക്കും സാദ്ധ്യമാണെന്ന ചിന്താഗതിയും നല്ലൊരു വിഭാഗം സ്ത്രീകളില്‍ പുകവലി ശീലം വർധിക്കാൻ കാരണമായിട്ടുണ്ട്.

സിനിമകളിലും ടിവി ചാനലുകളിലെ പരിപാടികളിലും പുകവലി ദൃശ്യങ്ങള്‍ സ്ഥിരമായി കാണിക്കുന്നതും പെണ്‍കുട്ടികളെ പുകവലിക്കുന്നതിന് പ്രേരിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. 2012 മുതല്‍ പുകവലി സീനുകള്‍ കാണിക്കുമ്ബോള്‍ മുന്നറിയിപ്പ് വേണമെന്ന നിയമം തിയറ്ററുകളിലും ചലച്ചിത്രങ്ങളിലും നിർബന്ധമാക്കിയ ഘട്ടത്തില്‍ പുകവലിയുടെ അളവ് കുറഞ്ഞിരുന്നു. എന്നാല്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ ഇത്തരം നിബന്ധനകള്‍ പാലിക്കപ്പെടാതിരിക്കുന്നതും ഈ കാലഘട്ടത്തില്‍ ഒടിടി പ്ലാറ്റ്ഫോമുകളുടെ വർധനവും പുകവലിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് റിപ്പോർട്ടില്‍ പ്രതിപാദിക്കുന്നു.

അതേസമയം, പുകവലി ശീലമാക്കിയ സ്ത്രീകളും പുരുഷൻമാരും തമ്മില്‍ വലിയ അന്തരമില്ലെന്ന് പഠനം തെളിയിക്കുന്നു. 2019 ല്‍ 7.4 ശതമാനം പെണ്‍കുട്ടികളും 9.4 ശതമാനം ആണ്‍കുട്ടികളും പുകവലി ശീലമുള്ളവരെന്നാണ് കണക്ക്. അതേസമയം 2040 ആകുമ്ബോഴേക്കും പുകവലി ജനം തീർത്തും ഉപേക്ഷിക്കുന്ന നിലയില്‍ കാര്യങ്ങളെത്തിക്കാനുള്ള നിർദ്ദേശങ്ങളും റിപ്പോർട്ട് മുന്നോട്ട് വെക്കുന്നുണ്ട്. 2022 ന് ശേഷം ജനിക്കുന്ന കുട്ടികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങളുടെ ലഭ്യത കുറയ്ക്കാനുള്ള വഴികളാണ് നിർദ്ദേശിച്ചിരിക്കുന്നത്. പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യമോ പ്രചാരണമോ അനുവദിക്കരുത്, പുതിയ പുകയില ഉല്‍പ്പന്നങ്ങള്‍ വിലക്കണം, പാക്കറ്റുകളുടെ പുറം കവർ ശൂന്യമായിരിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

പുകവലി ശീലമാക്കുന്നതിലൂടെ ശ്വാസകോശ സംബന്ധികയായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ വലിയ തോതില്‍ വർധിക്കുന്നുണ്ട്. ശ്വാസകോശ കാൻസറും ഹൃദ്രോഗത്തിനും സാധ്യത വർധിക്കുന്നു. സ്ത്രീകളില്‍ ഗർഭപാത്രം ചുരുങ്ങുന്നതിനും, മാസം തികയാതെ പ്രസവിക്കുന്നതിനും കുട്ടികള്‍ക്ക് ശ്വാസകോശ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കുഞ്ഞിന് ജന്മനാ വൈകല്യങ്ങള്‍ക്കുള്ള സാധ്യതകളും കൂടുതലാണ്. പ്രസവ സമയത്ത് കൂടുതല്‍ ബ്ലീഡിങിനുള്ള സാധ്യതയുമുണ്ട്.

സ്ഥിരമായി പുകവലിക്കുന്ന സ്ത്രീകള്‍ക്ക് 50 വയസിന് മുൻപ് ആർത്തവ വിരാമത്തിന് 43% സാധ്യത കല്‍പ്പിക്കപ്പെടുന്നു. സ്ഥിരമായി പുകവലിക്കുന്ന സ്ത്രീകള്‍ക്ക് 50 വയസിന് മുൻപ് പുരുഷന്മാരേക്കള്‍ ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് 2019 ല്‍ അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനം സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീ ശരീരത്തിലെ ഈസ്ട്രജനും പുകയിലയിലെ രാസപദാർത്ഥങ്ങളും തമ്മില്‍ കൂടിച്ചേരുന്നതാവാം ഈ സ്ഥിതിക്ക് കാരണമെന്ന് കരുതപ്പെടുന്നു. ഗർഭാശയമുഖത്തെ കോശങ്ങളിലെ ഡിഎൻഎ തകരാറിലാവാനും അതുവഴി കാൻസർ വരാനുള്ള സാധ്യതകളും പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. സ്തനാർബുദം മൂല്യം മരണസാധ്യത പുകവലിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച്‌ കൂടുതല്‍ പുകവലിക്കുന്ന സ്ത്രീകളിലാണെന്നും പഠനങ്ങള്‍ പറയുന്നുണ്ട്.

RELATED ARTICLES

STORIES

Most Popular