Saturday, July 27, 2024
HomeKerala'ഞങ്ങള്‍ തുറക്കുന്നത് ബാറുകളല്ല, സ്‌കൂളുകളാണ്' ; ഇടത് ഭരണത്തില്‍ സംസ്ഥാനത്ത് ആരംഭിച്ചത് 297 ബാറുകള്‍

‘ഞങ്ങള്‍ തുറക്കുന്നത് ബാറുകളല്ല, സ്‌കൂളുകളാണ്’ ; ഇടത് ഭരണത്തില്‍ സംസ്ഥാനത്ത് ആരംഭിച്ചത് 297 ബാറുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുസർക്കാരിന്റെ ഭരണകാലത്ത് ആരംഭിച്ച ബാറുകളുടെ എണ്ണത്തില്‍ വൻ വർദ്ധന. 297 പുതിയ ബാറുകള്‍ക്ക് ലൈസൻസ് അനുവദിച്ചപ്പോള്‍ 475 ബിയർ ആൻഡ് വൈൻ പാർലറുകളുടെ ലൈസൻസ് പുതുക്കി നല്‍കി.

ഇത്തരത്തില്‍ 801 ബാറുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.

എന്നാല്‍ ബെവ്‌കോ ഔട്ട്‌ലൈറ്റുകള്‍ ആരംഭിക്കുന്നതിലെ പ്രതിസന്ധി തുടരുകയാണ്. ജനവാസ മേഖലയില്‍ ഔട്ട്‌ലെറ്റ് തുറക്കുന്നതിലെ പ്രതിഷേധങ്ങളാണ് ബിവറേജസ് കോർപ്പറേഷനെ പിന്നോട്ടേക്ക് വലിക്കുന്നത്. 277 ഔട്ട്‌ലെറ്റുകളാണ് നിലവില്‍ പ്രവർത്തിക്കുന്നത്.

720 ബാറുകളാണ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. 2016-ല്‍ 1-ാം പിണറായി സർക്കാർ അധികാരത്തിലെത്തുമ്ബോള്‍ 29 ഫൈവ് സ്റ്റാർ ബാറുകളും 813 ബിയർവൈൻ പാർലറുമാണ് ഉണ്ടായിരുന്നത്. ത്രീ സ്റ്റാർ മുതലുള്ള 442 ഹോട്ടലുകള്‍ക്ക് ബാർ ആരംഭിക്കാനായി ലൈസൻസ് പുതുക്കി നല്‍കി. 200 ലൈസൻസുകള്‍ പുതുതായി അനുവദിക്കുകയും ചെയ്തു.

Previous article
Next article
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുസർക്കാരിന്റെ ഭരണകാലത്ത് ആരംഭിച്ച ബാറുകളുടെ എണ്ണത്തില്‍ വൻ വർദ്ധന. 297 പുതിയ ബാറുകള്‍ക്ക് ലൈസൻസ് അനുവദിച്ചപ്പോള്‍ 475 ബിയർ ആൻഡ് വൈൻ പാർലറുകളുടെ ലൈസൻസ് പുതുക്കി നല്‍കി. ഇത്തരത്തില്‍ 801 ബാറുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. എന്നാല്‍ ബെവ്‌കോ ഔട്ട്‌ലൈറ്റുകള്‍ ആരംഭിക്കുന്നതിലെ പ്രതിസന്ധി തുടരുകയാണ്. ജനവാസ മേഖലയില്‍ ഔട്ട്‌ലെറ്റ് തുറക്കുന്നതിലെ പ്രതിഷേധങ്ങളാണ് ബിവറേജസ് കോർപ്പറേഷനെ പിന്നോട്ടേക്ക് വലിക്കുന്നത്. 277 ഔട്ട്‌ലെറ്റുകളാണ് നിലവില്‍ പ്രവർത്തിക്കുന്നത്. 720 ബാറുകളാണ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. 2016-ല്‍ 1-ാം പിണറായി സർക്കാർ അധികാരത്തിലെത്തുമ്ബോള്‍ 29 ഫൈവ് സ്റ്റാർ ബാറുകളും 813 ബിയർവൈൻ പാർലറുമാണ് ഉണ്ടായിരുന്നത്. ത്രീ സ്റ്റാർ മുതലുള്ള 442 ഹോട്ടലുകള്‍ക്ക് ബാർ ആരംഭിക്കാനായി ലൈസൻസ് പുതുക്കി നല്‍കി. 200 ലൈസൻസുകള്‍ പുതുതായി അനുവദിക്കുകയും ചെയ്തു.
RELATED ARTICLES

STORIES

Most Popular