Saturday, July 27, 2024
HomeIndiaഇന്ന് IPL ഫൈനല്‍!! കിരീടത്തിനായി കൊല്‍ക്കത്ത ഹൈദരാബാദ് പോര്

ഇന്ന് IPL ഫൈനല്‍!! കിരീടത്തിനായി കൊല്‍ക്കത്ത ഹൈദരാബാദ് പോര്

ന്ത്യൻ പ്രീമിയർ ലീഗിലെ (IPL) ചാമ്ബ്യന്മാർ ആരാണെന്ന് ഇന്നറിയാം. ഇന്ന് ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും.

ഇന്ന് ചെന്നൈയിലെ ചെപോക് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്‌. ക്വാളിഫയർ ഒന്നില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ വിജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് നേടാനായിരുന്നു. എന്നാല്‍ അത് അന്ന് അഹമ്മദാബാദില്‍ ആയിരുന്നു മത്സരം. ഇന്ന് സ്പിന്നിനെ തുണക്കുന്ന സ്ലോ പിച്ചുള്ള ചെന്നൈയിലാണ് മത്സരം നടക്കുന്നത്.

ചെന്നൈയില്‍ തന്നെ നടന്ന ക്വാളിഫയർ രണ്ടില്‍ രാജസ്ഥാൻ റോയല്‍സിനെ പരാജയപ്പെടുത്തിയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫൈനലില്‍ എത്തിയത്. അന്ന് അവർ ബാറ്റു കൊണ്ടും ബോളും കൊണ്ടും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ചെന്നൈയില്‍ രണ്ടു ദിവസങ്ങള്‍ക്കു മുന്നേ കളിച്ചു എന്നത് ഹൈദരാബാദിന് ചെറിയ ആത്മവിശ്വാസം നല്‍കും.

ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ജിയോ സിനിമയിലും കാണം.

Previous article
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുസർക്കാരിന്റെ ഭരണകാലത്ത് ആരംഭിച്ച ബാറുകളുടെ എണ്ണത്തില്‍ വൻ വർദ്ധന. 297 പുതിയ ബാറുകള്‍ക്ക് ലൈസൻസ് അനുവദിച്ചപ്പോള്‍ 475 ബിയർ ആൻഡ് വൈൻ പാർലറുകളുടെ ലൈസൻസ് പുതുക്കി നല്‍കി. ഇത്തരത്തില്‍ 801 ബാറുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. എന്നാല്‍ ബെവ്‌കോ ഔട്ട്‌ലൈറ്റുകള്‍ ആരംഭിക്കുന്നതിലെ പ്രതിസന്ധി തുടരുകയാണ്. ജനവാസ മേഖലയില്‍ ഔട്ട്‌ലെറ്റ് തുറക്കുന്നതിലെ പ്രതിഷേധങ്ങളാണ് ബിവറേജസ് കോർപ്പറേഷനെ പിന്നോട്ടേക്ക് വലിക്കുന്നത്. 277 ഔട്ട്‌ലെറ്റുകളാണ് നിലവില്‍ പ്രവർത്തിക്കുന്നത്. 720 ബാറുകളാണ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. 2016-ല്‍ 1-ാം പിണറായി സർക്കാർ അധികാരത്തിലെത്തുമ്ബോള്‍ 29 ഫൈവ് സ്റ്റാർ ബാറുകളും 813 ബിയർവൈൻ പാർലറുമാണ് ഉണ്ടായിരുന്നത്. ത്രീ സ്റ്റാർ മുതലുള്ള 442 ഹോട്ടലുകള്‍ക്ക് ബാർ ആരംഭിക്കാനായി ലൈസൻസ് പുതുക്കി നല്‍കി. 200 ലൈസൻസുകള്‍ പുതുതായി അനുവദിക്കുകയും ചെയ്തു.
Next article
RELATED ARTICLES

STORIES

Most Popular