Saturday, July 27, 2024
HomeKeralaമഴ മാറില്ല; 4 ജില്ലകളില്‍ യെല്ലോ; കടലാക്രമണ സാധ്യത

മഴ മാറില്ല; 4 ജില്ലകളില്‍ യെല്ലോ; കടലാക്രമണ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്.

നാലിടത്തും യെല്ലോ അലർട്ടാണ്.

നിലവില്‍ മറ്റ് ജില്ലകളില്‍ മുന്നറിയിപ്പില്ല. അതേസമയം വരും മണിക്കൂറില്‍ തൃശൂർ ജില്ലയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

തെക്കൻ തമിഴ്‌നാട് തീരത്ത് (കുളച്ചല്‍ മുതല്‍ കിലക്കരെ വരെ) ഇന്ന് രാത്രി 11.30 വരെ 2.9 മുതല്‍ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത യുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡില്‍ 60 സെന്റി മീറ്ററിനും 75 സെന്റി മീറ്ററിനും ഇടയില്‍ മാറി വരുവാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

വടക്കൻ തമിഴ്‌നാട് തീരത്ത് (പോയിൻറ് കാലിമർ മുതല്‍ പുലിക്കാട്ട് വരെ) സെന്റി മീറ്ററിനും രാത്രി 11.30 വരെ 2.9 മുതല്‍ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത യുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡില്‍ 45 സെന്റി മീറ്ററിനും 65 സെന്റി മീറ്ററിനും ഇടയില്‍ മാറിവരുവാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ‌മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

RELATED ARTICLES

STORIES

Most Popular