Saturday, July 27, 2024
HomeKeralaമഞ്ഞള്‍പൊടി 45 രൂപ, 20 രൂപയ്‌ക്ക് വാഴയ്‌ക്ക ഉണക്കിയത്; ഇടനിലക്കാരില്ലാതെ ചുരുങ്ങിയ ചെലവില്‍ സാധനങ്ങള്‍ വാങ്ങാൻ...

മഞ്ഞള്‍പൊടി 45 രൂപ, 20 രൂപയ്‌ക്ക് വാഴയ്‌ക്ക ഉണക്കിയത്; ഇടനിലക്കാരില്ലാതെ ചുരുങ്ങിയ ചെലവില്‍ സാധനങ്ങള്‍ വാങ്ങാൻ അവസരം

തിരുവനന്തപുരം: പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഗാന്ധി ജൈവോത്സവത്തിന് തുടക്കമായി. കർഷകരില്‍ നിന്ന് നേരിട്ടെത്തിക്കുന്ന ഉത്പന്നങ്ങളാണ് ഗാന്ധി ഭവനിലെ 10ലധികം സ്റ്റാളുകളിലായി പ്രദർശനത്തിനും വില്പനയ്ക്കുമായി എത്തിച്ചിരിക്കുന്നത്.

ഇടനിലക്കാരില്ലാത്തതിനാല്‍ ഉത്പന്നങ്ങള്‍ക്ക് വൻ വിലക്കുറവാണ്. നിംസ് മെഡിസിറ്റിയുടെ സ്റ്റാളിലാണ് ഖാദി വസ്ത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വിവിധ പ്രായക്കാർക്ക് അനുയോജ്യമായ ഖാദി വസ്ത്രങ്ങള്‍ ഇവിടെ നിന്ന് വൻ വിലക്കുറവില്‍ ലഭിക്കും.പ്രകൃതിദത്തമായിട്ടാണ് ഓരോ ഉത്പന്നങ്ങളും തയ്യാറാക്കിയിരിക്കുന്നത്.

പ്രദർശനം കൂടാതെ പുസ്തകപ്രകാശനം,ഗാന്ധി മ്യൂസിയം അടിസ്ഥാനമാക്കിയുള്ള പഠനപരിപാടി എന്നിവയും നടക്കും. എക്സിബിഷനില്‍ ഓരോ ദിവസവും ഓരോ വിഷയങ്ങളിലായി രാവിലെ 10ന് ചർച്ചകള്‍,സംവാദങ്ങള്‍,സെമിനാറുകള്‍,യുവസംഗമം എന്നിവയുണ്ടായിരിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 5വരെയാണ് പ്രദർശനം. 30ന് അവസാനിക്കും.

ഉത്പന്നങ്ങളുടെ വില
മഞ്ഞള്‍പ്പൊടി 500 ഗ്രാം 45 രൂപ
രസപ്പൊടി 500 ഗ്രാം 60
ഇടിചക്കച്ചമ്മന്തി 500 ഗ്രാം 60
ദോശപ്പൊടി 250 ഗ്രാം 30
മരിച്ചീനി പപ്പടം 60 ഗ്രാം 30
കരിപ്പെട്ടി 800 ഗ്രാം 80
ഔഷധ കരിപ്പെട്ടി 500 ഗ്രാം 100
വാഴയ്ക്ക ഉണക്കിയത് 300 ഗ്രാം 20
ഉണക്ക ചക്ക 250 ഗ്രാം 40
നെല്ലിക്ക അച്ചാർ 200 ഗ്രാം 60
കട്ടക്കായം 100 ഗ്രാം 27
ചക്കപ്പൊടി 200 ഗ്രാം 150
ഫ്രൂട്ട് മിഠായി 50-75 ഗ്രാം 10- 15
കൂവപ്പൊടി – 100 – 200 വരെ
ഡ്രാഗൻ ഫ്രൂട്ട് ഒരു കിലോ – 180
ഖാദി വസ്ത്രങ്ങള്‍ 870 – 3000 വരെ
സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങള്‍ 80 – 350 രൂപ വരെ
ഹോർട്ടികോർപ്പ് തേൻ – 25 – 444 വരെ

RELATED ARTICLES

STORIES

Most Popular