Saturday, July 27, 2024
HomeIndiaഎങ്ങിനെയാണ് റിസര്‍വ്വ് ബാങ്കിന് 2.1 ലക്ഷം കോടി രൂപ എന്ന ഇത്രയും വലിയ തുക കേന്ദ്രസര്‍ക്കാരിന്...

എങ്ങിനെയാണ് റിസര്‍വ്വ് ബാങ്കിന് 2.1 ലക്ഷം കോടി രൂപ എന്ന ഇത്രയും വലിയ തുക കേന്ദ്രസര്‍ക്കാരിന് നല്‍കാനായത്?

മുംബൈ: ചരിത്രത്തില്‍ ഇതുവരെ കാണാത്ത വലിയ തുകയാണ് റിസര്‍വ്വ് ബാങ്ക് കേന്ദ്രസര്‍ക്കാരിന് സമ്മാനിക്കുന്ന 2.1 ലക്ഷം കോടി രൂപ.

2022-23 സാമ്ബത്തിക വര്‍ഷത്തില്‍ വെറും 87416 കോടി രൂപ മാത്രം നല്‍കിയപ്പോഴാണ് ഈ സാമ്ബത്തിക വര്‍ഷം 2.1 ലക്ഷം കോടി രൂപ റിസര്‍വ്വ് ബാങ്ക് നല്‍കാന്‍ പോകുന്നത്. എങ്ങിനെയാണ് റിസര്‍വ്വ് ബാങ്കിന് ഇത്രയും വലിയ ലാഭവീതം നല്‍കാനായത്? എവിടെ നിന്നാണ് റിസര്‍വ്വ് ബാങ്കിന് ഇത്രയും തുക ലാഭമായി കിട്ടിയത്?

റിസര്‍വ്വ് ബാങ്കിന്റെ പ്രധാന വരുമാനത്തിലൊന്ന് പണലഭ്യത കൈകാര്യം ചെയ്യുമ്ബോഴുള്ള പലിശയാണ് അടിസ്ഥാന പലിശനിരക്കുകള്‍ കൂടിയതിനാല്‍ ഇന്ത്യയില്‍ പണലഭ്യത കുറവായിരുന്നു. ഇത് കാരണം ഇന്ത്യയിലെ ബാങ്കുകള്‍ക്ക് വായ്പയ്‌ക്ക് കൂടുതലായി റിസര്‍വ് ബാങ്കിനെ ആശ്രയിക്കേണ്ടിവന്നു. ഇത് റിസര്‍വ്വ് ബാങ്കിന് കോളായി.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തില്‍ നേരത്തെ വാങ്ങിവെച്ചിരുന്ന വിദേശകറന്‍സികള്‍ വിറ്റഴിച്ചതും റിസര്‍വ്വ് ബാങ്കിന് നല്ലൊരു വരുമാനം കിട്ടാന്‍ കാരണമായി. ഉദാഹരണത്തില്‍ ആര്‍ബിഐ 78 രൂപ നിരക്കില്‍ വാങ്ങിവെച്ചിരുന്ന ഡോളര്‍ പിന്നീട് 83 രൂപയ്‌ക്ക് വില്‍ക്കുമ്ബോള്‍ ഒരു ഡോളറിന്മേല്‍ അഞ്ച് രൂപ ലാഭം കിട്ടും. 2024ല്‍ മാത്രം റിസര്‍വ്വ് ബാങ്ക് വാങ്ങിയത് 15000 കോടി ഡോളറില്‍ അധികമാണ്. അപ്പോള്‍ അതില്‍ നിന്നും റിസര്‍വ്വ് ബാങ്ക് നേടിയ ലാഭം ഊഹിക്കാവുന്നതേയുള്ളൂ.

അമേരിക്കപോലുള്ള വിദേശരാജ്യങ്ങളിലെ കടപ്പത്രങ്ങളില്‍ റിസര്‍വ്വ് ബാങ്കിന് നിക്ഷേപമുണ്ട്. പണപ്പെരുപ്പം നേരിടുന്നതിനായി ഈ രാജ്യങ്ങള്‍ കടപ്പത്രങ്ങളിലെ പലിശനിരക്ക് കൂട്ടിയതും റിസര്‍വ്വ് ബാങ്കിന് നല്ലൊരു വരുമാനം ലഭിക്കാന്‍ കാരണമായി. കൂടാതെ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 2023-24ല്‍ വര്‍ധിച്ചുവരികയായിരുന്നു. ഈ വിദേശകറന്‍സികളിലുള്ള ശേഖരത്തിന് നാല് ശതമാനംവെച്ച്‌ പലിശ ലഭിക്കും. ഇതും റിസര്‍വ്വ് ബാങ്കിന്റെ വലിയൊരു വരുമാനമാര്‍ഗ്ഗമാണ്.

വിവിധ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും റിസര്‍വ്വ് ബാങ്ക് മുന്നോട്ട് വെയ്‌ക്കുന്ന നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുമ്ബോള്‍ ഈടാക്കുന്ന പിഴയാണ് റിസര്‍വ്വ് ബാങ്കിന്റെ മറ്റൊരു വരുമാനം. ഈ മേഖലയില്‍ റിസര്‍വ്വ് ബാങ്ക് നിബന്ധനകള്‍ കര്‍ശനമാക്കിയതോടെ നിയമം ലംഘിക്കുന്ന ബാങ്കുകളില്‍ നിന്നും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും റിസര്‍വ്വ് ബാങ്കിന് നല്ലൊരു തുക വരുമാനമായി ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും നിയന്ത്രണ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് വന്‍തുകയാണ് പിഴയായി ലഭിച്ചത്. ഇതില്‍ ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്കു പോലുള്ള ആധുനിക ബാങ്കുകളും ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള പഴയ തലമുറ ബാങ്കുകളായ പൊതുമേഖലാ ബാങ്കുകളും ഉണ്ട്. അതുപോലെ സഹകരണസ്ഥാപനങ്ങള്‍, ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയും ചട്ടങ്ങള്‍ ലംഘിക്കുന്നത് മൂലം റിസര്‍വ്വ് ബാങ്ക് ഈടാക്കിുന്നത് വന്‍ പിഴത്തുകയാണ്. 2023-24ല്‍ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഉള്‍പ്പെടെ 64 ഓളം സ്ഥാപനങ്ങളില്‍ നിന്നും നിയമം ലംഘിച്ചതിന് 2023-24ല്‍ റിസര്‍വ്വ് ബാങ്ക് ഈടാക്കിയത് 74 കോടി രൂപയാണ്. ഇതില്‍ ഐഐഎഫ്‌എല്‍, ജെഎംഫിനാന്‍ഷ്യല്‍, പേ ടിഎം എന്നിവ ഉള്‍പ്പെടുന്നു.

RELATED ARTICLES

STORIES

Most Popular