Saturday, July 27, 2024
HomeIndia'ദൈവമല്ലേ അമ്ബലം നിര്‍മിക്കാൻ ഞാൻ സ്ഥലം തരാം, മാലയും തുളസിയും ഭക്ഷണവും തരാം, അങ്ങനെയെങ്കിലും രാജ്യം...

‘ദൈവമല്ലേ അമ്ബലം നിര്‍മിക്കാൻ ഞാൻ സ്ഥലം തരാം, മാലയും തുളസിയും ഭക്ഷണവും തരാം, അങ്ങനെയെങ്കിലും രാജ്യം രക്ഷപ്പെടട്ടെ’, മോദിക്കെതിരെ മമത

മോദിയുടെ ദൈവപുത്രൻ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. മോദിക്ക് വേണ്ടി അമ്ബലം നിർമിക്കാൻ ഒരു ഫോട്ടോ വെക്കാൻ പാകത്തിന് സ്ഥലം താൻ നല്‍കാം എന്ന് മമത പറഞ്ഞു.

മാലയും തുളസിയും ഭക്ഷണവും തരാമെന്നും അങ്ങനെയെങ്കിലും രാജ്യം രക്ഷപ്പെടട്ടെയെന്നും മമത പറഞ്ഞു.

‘കഴിഞ്ഞ ദിവസമാണ് താൻ ജൈവശാസ്ത്രപരമായി ജനിച്ചിട്ടില്ലെന്നും ദൈവമാണ് തന്നെ സൃഷ്ടിച്ചതെന്നും മോദി അവകാശപ്പെട്ടത്. ഒരുപക്ഷേ അദ്ദേഹം ദൈവത്തേക്കാള്‍ വലിയവനായിരിക്കാം. ജഗന്നാഥൻ പോലും മോദിയുടെ ഭക്തനായിരുന്നുവെന്ന് ബിജെപി പറയുന്നുണ്ട്. ഞാൻ നിങ്ങള്‍ക്ക് കുറച്ച്‌ സ്ഥലം തരാം, അങ്ങനെ നിങ്ങള്‍ ഒരു ക്ഷേത്രം പണിയുകയും നിങ്ങളുടെ മോദിയുടെ ഫോട്ടോ അവിടെ സ്ഥാപിക്കുകയും ചെയ്യുക. ഞങ്ങള്‍ തുളസിയും (ഇലകളും) ധൂപവർഗ്ഗങ്ങളും ആ ചിത്രത്തിന് മുൻപില്‍ അർപ്പിക്കും, കൂടാതെ ഒരു പൂജാരിയെ പോലും നിങ്ങളുടെ അമ്ബലത്തില്‍ ഞങ്ങള്‍ നിയോഗിക്കാം’, മമത ബാനർജി പറഞ്ഞു.

‘അമ്ബലത്തില്‍ ഇരിക്കെ ഞങ്ങള്‍ നിങ്ങള്‍ക്ക് നിങ്ങള്‍ക്ക് പ്രസാദം നല്‍കും ഭക്ഷിക്കാൻ. വെറുതെ ഇരുന്നു, ഭക്ഷണം കഴിച്ച്‌ ഉറങ്ങുക. രാജ്യം വില്‍ക്കേണ്ട ആവശ്യമില്ല’, മമത പറഞ്ഞു.

‘നിങ്ങള്‍ എന്നെങ്കിലും ഈ കള്ളം പറയുന്നത് നിർത്തൂ… ദൈവം ആരെയെങ്കിലും കലാപത്തില്‍ ഏർപ്പെടാൻ അയയ്ക്കുമോ? കള്ളം പറയാൻ ദൈവം ആളെ അയക്കുമോ? എൻആർസിയുടെ പേരില്‍ ദൈവം ആരെയെങ്കിലും ആളുകളെ ജയിലിലേക്ക് അയയ്ക്കുമോ’? മമത ബാനർജി ചോദിച്ചു.

RELATED ARTICLES

STORIES

Most Popular