Saturday, July 27, 2024
HomeIndiaകൊളീജിയം ജനാധിപത്യ വിരുദ്ധം, അധികാരത്തിലെത്തിയാല്‍ എന്‍ഡിഎ റദ്ദാക്കുമെന്ന് കുശ്വാഹ

കൊളീജിയം ജനാധിപത്യ വിരുദ്ധം, അധികാരത്തിലെത്തിയാല്‍ എന്‍ഡിഎ റദ്ദാക്കുമെന്ന് കുശ്വാഹ

ട്‌ന: ജഡ്ജിമാരെ നിയമിക്കുന്ന സുപ്രീം കോടതി സംവിധാനം ജനാധിപത്യ വിരുദ്ധമെന്ന് മുന്‍ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹ.

ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തിയാല്‍ കൊളിജീയം സമ്ബ്രദായം റദ്ദാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും കുശ്വാഹ അഭിപ്രായപ്പെട്ടു.

കേന്ദ്ര ആഭ്യന്തര അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു കുശ്വാഹയുടെ വിവാദ പരാമര്‍ശം. സ്വന്തം മണ്ഡലമായ കരാകട്ടിലെ പ്രചാരണത്തിനിടെയായിരുന്നു കുശ്വാഹ കൊളിജീയത്തിനെതിരെ രംഗത്ത് വന്നത്. നിരവധി പാളിച്ചകല്‍ ഉള്ളതാണ് കൊളീജിയം സംവിധാനം.

അത് ജനാധിപത്യവിരുദ്ധമാണ്. ജുഡീഷ്യറിയുടെ പരമോന്നത സംവിധാനത്തില്‍ ഒബിസികള്‍ക്കോ ദളിതുകള്‍ക്കോ മുന്നോക്ക വിഭാഗത്തിലെ ദരിദ്രര്‍ക്കോ പോലും സാന്നിധ്യം അറിയിക്കാന്‍ സാധിക്കാത്ത വിധത്തില്‍ അടച്ചിട്ടിരിക്കുകയാണെന്നും കുശ്വാഹ ആരോപിച്ചു.കുറച്ച്‌ കുടുംബങ്ങളാണ് ഹൈക്കോടതികളിലെയും സുപ്രീം കോടതിയിലെയും ബെഞ്ചുകളില്‍ ഇരിക്കുന്ന ജഡ്ജിമാര്‍ എന്ന് പരിശോധിച്ചാല്‍ മനസ്സിലാവുമെന്നും കുശ്വാഹ പറഞ്ഞു.

2014ല്‍ കൊണ്ടുവന്ന നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ്‌സ് കമ്മീഷന്‍ ബില്ലിനെ കുറിച്ചും കുശ്വാഹ സംസാരിച്ചു. ചില കാരണങ്ങളാല്‍ സുപ്രീം കോടതി അതിനെ പരിഗണിക്കാതെ ഒഴിവാക്കിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലാലു പ്രസാദ് യാദവിന് തന്നെ ചോദ്യം ചെയ്യാന്‍ യാതൊരു യോഗ്യതയുമില്ല. യുപിഎ സര്‍ക്കാരില്‍ സഖ്യകക്ഷിയും കേന്ദ്ര മന്ത്രിയുമായിരുന്നു ലാലു. എന്നാല്‍ കൊളീജിയം സംവിധാനത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ പോലും ലാലു തയ്യാറായിരുന്നില്ലെന്നും കുശ്വാഹ പറഞ്ഞു.

ഇത്തരം വിഷയങ്ങളില്‍ ധാര്‍മികമായ നിലപാടെടുക്കാന്‍ നിരന്തരം ജയിലിലും ജാമ്യത്തിലും കഴിയുന്ന ഒരാള്‍ക്ക് സാധിക്കില്ലെന്ന് ലാലുവിനെ പരിഹസിച്ച്‌ കൊണ്ട് കുശ്വാഹ പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരാണ് കൊളിജീയം സംവിധാനത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ തയ്യാറായത്. അതില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനായി ശ്രമിച്ച്‌ കൊണ്ടിരിക്കുന്നതും എന്‍ഡിഎ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

കുശ്വാഹ നേരത്തെ പലപ്പോഴായി ജുഡീഷ്യറിയുടെ തലപ്പത്ത് സംവരണം വേണമെന്ന് വാദിച്ചിരുന്നു. സഖ്യം പലപ്പോഴായി മാറിയിട്ടുണ്ടെങ്കില്‍ ഈ നിലപാടില്‍ കുശ്വാഹ വര്‍ഷങ്ങളായി ഉറച്ചുനില്‍ക്കുന്നത്. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്ബത്തിക പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്ത് ശതമാനം സംവരണത്തെ താന്‍ എതിര്‍ത്തുവെന്ന ആരോപണങ്ങളെയും കുശ്വാഹ തള്ളി.

താന്‍ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തെ പിന്തുണച്ചയാളാണ്. അതിനെ എതിര്‍ത്തുവെന്ന് ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ രാഷ്ട്രീയത്തില്‍ നിന്ന് തന്നെ ഞാന്‍ വിരമിക്കും. ഈ തിരഞ്ഞെടുപ്പില്‍ മുന്നോക്ക വിഭാഗങ്ങളില്‍ നിന്ന് തിരിച്ചടി പ്രതീക്ഷിക്കുന്നില്ലെന്നും കുശ്വാഹ പറഞ്ഞു. കരാക്കട്ടില്‍ ജൂണ്‍ ഒന്നിനാണ് തിരഞ്ഞെടുപ്പ്. ഭോജ്പുരി സൂപ്പര്‍ താരം പവന്‍ സിംഗും, സിപിഎംഎല്ലിന്റെ രാജാ റാം എന്നിവരാണ് ഇവിടെ മത്സരാര്‍ഥികള്‍.

RELATED ARTICLES

STORIES

Most Popular