Saturday, July 27, 2024
HomeObituaryപതിവായി കുടിച്ചത് സോഫ്റ്റ് ഡ്രിങ്ക്; പ്രമേഹത്തെ തുടര്‍ന്ന് മരണം, അമ്മയ്ക്ക് ജയില്‍ ശിക്ഷ

പതിവായി കുടിച്ചത് സോഫ്റ്റ് ഡ്രിങ്ക്; പ്രമേഹത്തെ തുടര്‍ന്ന് മരണം, അമ്മയ്ക്ക് ജയില്‍ ശിക്ഷ

വാഷിങ്ടണ്‍: പ്രമേഹരോഗിയായ നാല് വയസ്സുകാരിയായ മകളുടെ മരണത്തിന് കാരണക്കാരിയെന്ന് തെളിഞ്ഞതിനാല്‍ യു.എസില്‍ യുവതിക്ക് ഒമ്ബത് വർഷം ജയില്‍ ശിക്ഷ വിധിച്ച്‌ കോടതി.

ഓഹിയോ സ്വദേശിനി ടമാര ബാങ്ക്സിനെയാണ് കഴിഞ്ഞ ദിവസം കോടതി ശിക്ഷിച്ചത്.

ഇവരുടെ കുട്ടി കർമിതി ഹോയ്ബ് 2022 ജനുവരിയിലാണ് കടുത്ത പ്രമേഹവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നത്താല്‍ മരണപ്പെട്ടത്. പോഷകാഹാരക്കുറവുമുണ്ടായിരുന്നു.

പ്രമേഹ രോഗിയാണെന്നറിഞ്ഞിട്ടും കുട്ടിക്ക് കൃത്രിമപ്പാലും മൗണ്ടെയിൻ ഡ്യൂവും മിക്സ് ചെയ്ത് രക്ഷിതാക്കള്‍ സ്ഥിരമായി കുടിക്കാൻ കൊടുത്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. മരണസമയത്ത് കുട്ടിയുടെ പല്ല് പൂർണമായും കൊഴിഞ്ഞുപോയ അവസ്ഥയിലായിരുന്നു. കുട്ടിയെ ചികിത്സയ്ക്കായി കൊണ്ടുപോയതിന്റെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. ഇത് വലിയ വീഴ്ചയാണെന്നും കോടതി പറഞ്ഞു. ഇതോടെയാണ് ശിക്ഷാ വിധി.

20 ഔണ്‍സ് മൗണ്ടെയിൻ ഡ്യൂവില്‍ പോലും 77 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഇത് വലിയ അപകടമുണ്ടാക്കും. കുഞ്ഞിന്റെ മരണത്തിന് കാരണം അമിത അളവില്‍ ഇത്തരം ശീതളപാനീയങ്ങളുടെ ഉപയോഗമാണെന്നും കോടതി കണ്ടെത്തി. കുട്ടിയുടെ പിതാവ് ക്രിസ്റ്റഫർ ഹോയ്ബിനേയും നേരത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

മരണത്തിന് നാല് ദിവസം മുമ്ബ് തന്നെ ഗൗരവമായ ആരോഗ്യ പ്രശ്നത്തിന്റെ സൂചന കുട്ടി കാണിച്ചിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും അത് രൂക്ഷമാകുകയും ചെയ്തു. കുട്ടിയുടെ ശരീരം നീലനിറമായിട്ടും ശ്വസിക്കാനുള്ള ബുദ്ധിമുണ്ടായിട്ട് പോലും യുവതി അടിയന്തര ചികിത്സയ്ക്കായി ബന്ധപ്പെട്ടില്ലെന്നും പ്രോസിക്യൂട്ടർ കോടതിയില്‍ വാദിച്ചു. പ്രമേഹം മൂർച്ചിച്ചതാണ് മരണകാരണമെന്നാണ് മൃതദേഹ പരിശോധനയില്‍ വ്യക്തമായത്. തുടർന്ന് ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

യുവതിയുടെ മറ്റൊരു മകൻ സമാനരീതിയില്‍ പ്രമേഹത്തെ തുടർന്ന് കോമയിലായിരുന്നുവെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. രോഗമുക്തനായിട്ടും അവന് കൃത്യമായ തുടർ ചികിത്സ നല്‍കാൻ രക്ഷിതാക്കള്‍ തയ്യാറായില്ലെന്നും കോടതി കണ്ടെത്തി.

RELATED ARTICLES

STORIES

Most Popular