Saturday, July 27, 2024
HomeKeralaഅബുദാബി: ദുബായിലെ ജോലി സ്വപ്‌നം കാണുന്ന നിരവധി പേർ തിരഞ്ഞെടുക്കുന്ന മാർഗമാണ് വിസിറ്റ് വിസയില്‍ രാജ്യത്തെത്തി...

അബുദാബി: ദുബായിലെ ജോലി സ്വപ്‌നം കാണുന്ന നിരവധി പേർ തിരഞ്ഞെടുക്കുന്ന മാർഗമാണ് വിസിറ്റ് വിസയില്‍ രാജ്യത്തെത്തി ജോലി തേടുകയെന്നത്. എന്നാല്‍ രാജ്യത്ത് വിസിറ്റ് വിസയിലെത്തുന്നവർക്ക് നിബന്ധനകള്‍ കർശനമാക്കിയിരിക്കുകയാണ് അധികൃതർ. വിസിറ്റ് വിസയില്‍ എമിറേറ്റിലേയ്ക്കുള്ള ഫ്ളൈറ്റ് പിടിക്കുന്നതിന് മുൻപായി കൈവശം 3000 ദിർഹം പണമായും (67,839.98 രൂപ), റിട്ടേണ്‍ ടിക്കറ്റ്, താമസത്തിന്റെ രേഖകള്‍ എന്നിവ കൈയില്‍ കരുതണമെന്ന് അറിയിക്കുകയാണ് ട്രാവല്‍ ഏജൻസികള്‍. പ്രവേശന മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കുന്നുണ്ടോയെന്ന് അധികൃതർ ഉറപ്പുവരുത്തുകയാണെന്നും ഏജൻസികള്‍ വ്യക്തമാക്കുന്നു. മേല്‍പ്പറഞ്ഞവ കൈയില്‍ ഇല്ലാത്തവരെ ദുബായിലേക്കുള്ള ഫ്ളൈറ്റില്‍ കയറുന്നതില്‍ നിന്ന് ഇന്ത്യൻ എയർപോർട്ടുകള്‍ വിലക്കുകയാണെന്നും ഏജൻസികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇവയില്ലാതെ ദുബായിലെത്തുന്നവർക്ക് പലവിധ ന‌ടപടിക്രമങ്ങള്‍ നേരിടേണ്ടതായി വരുന്നുവെന്നും ഇവർ പറയുന്നു. ‘ദുബായിലേയ്ക്ക് യാത്ര ചെയ്യുന്നവർ സാധുവായ വിസയും ആറുമാസത്തേക്കെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ടും തീർച്ചയായും കൈയില്‍ കരുതണം. സ്ഥിരീകരിച്ച റിട്ടേണ്‍ ടിക്കറ്റും കൈവശമുണ്ടാവണം. കൂടാതെ 3000 ദിർഹവും താമസിക്കുന്ന സ്ഥലത്തിന്റെ അഡ്രസ് പ്രൂഫും കൈവശമുണ്ടാവണം’- തഹിറ ടൂർസ് ആന്റ് ട്രാവല്‍സ് സ്ഥാപകൻ ഫിറോസ് മാളിയക്കല്‍ വ്യക്തമാക്കി. ഇത്തരം നിയമങ്ങള്‍ യുഎഇയില്‍ നേരത്തെയുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ കർശനമാക്കിയിരിക്കുകയാണെന്ന് ഫിറോസ് പറയുന്നു. ദുബായിലെത്തുന്ന യാത്രക്കാരുടെ സുരക്ഷയ്ക്കായാണ് എയർപോർട്ടില്‍ പരിശോധനകള്‍ നടത്തുന്നതെന്ന് റൂഹ് ട്രാവല്‍ ആന്റ് ടൂറിസം ഏജന്റ് ലിബിൻ വർഗീസ് പറഞ്ഞു. വിസ കാലാവധിയും അധികമായി സന്ദർശകർ താമസിച്ചതിന് നിരവധി കേസുകളുണ്ട്. അധികൃതരുടെ ഈ നടപടി എമിറേറ്റിലെ വിനോദസഞ്ചാര മേഖലയില്‍ ഗുണകരമായ മാറ്റങ്ങള്‍ക്ക് കാരണമാകും. കർശനമായ പരിശോധനകള്‍ സുതാര്യത ഉറപ്പാക്കും. യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ആളുകള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നുവെന്നും ലിബിൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല.

എന്നാല്‍ ബുധനാഴ്ചയോടെ മഴ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ചയും വ്യാഴാഴ്ചയും തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍:

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്ബോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നല്‍ ഉണ്ടാകുമ്ബോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്ബോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച്‌ ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.

RELATED ARTICLES

STORIES

Most Popular