Sunday, June 23, 2024
HomeCinemaസംഘപരിവാര്‍ ബഹിഷ്‌കരണത്തിനു പുല്ലുവില ! നാല് ദിവസം കൊണ്ട് 50 കോടി ക്ലബില്‍ ഇടംപിടിച്ച്‌ ടര്‍ബോ

സംഘപരിവാര്‍ ബഹിഷ്‌കരണത്തിനു പുല്ലുവില ! നാല് ദിവസം കൊണ്ട് 50 കോടി ക്ലബില്‍ ഇടംപിടിച്ച്‌ ടര്‍ബോ

മമ്മൂട്ടി ചിത്രം ടര്‍ബോ 50 കോടി ക്ലബില്‍. റിലീസ് ചെയ്തു നാല് ദിവസം കൊണ്ടാണ് ടര്‍ബോയുടെ നേട്ടം.
മമ്മൂട്ടിയോടുള്ള വിദ്വേഷത്തിന്റെ പേരില്‍ ടര്‍ബോ ബഹിഷ്‌കരിക്കാന്‍ സംഘപരിവാര്‍ അനുകൂലികള്‍ ആഹ്വാനം ചെയ്‌തെങ്കിലും അതിനെയെല്ലാം പ്രേക്ഷകര്‍ തട്ടിക്കളയുന്ന കാഴ്ചയാണ് തിയറ്ററുകളില്‍ കാണുന്നത്. ബുക്ക് മൈ ഷോയില്‍ ഇന്നലെ മാത്രം ഒരു ലക്ഷത്തോളം ടിക്കറ്റുകളാണ് ടര്‍ബോയുടേതായി വിറ്റു പോയത്. കുടുംബ പ്രേക്ഷകരുടെ പിന്തുണയാണ് ടര്‍ബോയുടെ ബോക്‌സ്‌ഓഫീസ് കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചത്.

കേരളത്തില്‍ നിന്ന് മാത്രം നാല് ദിവസം കൊണ്ട് 20 കോടിയോളം ടര്‍ബോ കളക്‌ട് ചെയ്‌തെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഓവര്‍സീസ് കളക്ഷന്‍ കൂടിയാകുമ്ബോള്‍ ടര്‍ബോയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍ 50 കോടിയിലേക്ക് എത്തും. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ രണ്ടാം 50 കോടി ചിത്രം കൂടിയാണ് ടര്‍ബോ. നേരത്തെ ഭ്രമയുഗവും 50 കോടിയിലേറെ കളക്‌ട് ചെയ്തിരുന്നു. നിലവിലെ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി ചിത്രമെന്ന നേട്ടത്തിലേക്ക് ടര്‍ബോ എത്തിയേക്കും.

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ മേയ് 23 നാണ് റിലീസ് ചെയ്തത്. മമ്മൂട്ടിക്കമ്ബനി നിര്‍മിച്ച അഞ്ചാമത്തെ ചിത്രം കൂടിയാണ് ടര്‍ബോ. ആക്ഷന്‍-കോമഡി ഴോണറില്‍ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.

Previous articleഅബുദാബി: ദുബായിലെ ജോലി സ്വപ്‌നം കാണുന്ന നിരവധി പേർ തിരഞ്ഞെടുക്കുന്ന മാർഗമാണ് വിസിറ്റ് വിസയില്‍ രാജ്യത്തെത്തി ജോലി തേടുകയെന്നത്. എന്നാല്‍ രാജ്യത്ത് വിസിറ്റ് വിസയിലെത്തുന്നവർക്ക് നിബന്ധനകള്‍ കർശനമാക്കിയിരിക്കുകയാണ് അധികൃതർ. വിസിറ്റ് വിസയില്‍ എമിറേറ്റിലേയ്ക്കുള്ള ഫ്ളൈറ്റ് പിടിക്കുന്നതിന് മുൻപായി കൈവശം 3000 ദിർഹം പണമായും (67,839.98 രൂപ), റിട്ടേണ്‍ ടിക്കറ്റ്, താമസത്തിന്റെ രേഖകള്‍ എന്നിവ കൈയില്‍ കരുതണമെന്ന് അറിയിക്കുകയാണ് ട്രാവല്‍ ഏജൻസികള്‍. പ്രവേശന മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കുന്നുണ്ടോയെന്ന് അധികൃതർ ഉറപ്പുവരുത്തുകയാണെന്നും ഏജൻസികള്‍ വ്യക്തമാക്കുന്നു. മേല്‍പ്പറഞ്ഞവ കൈയില്‍ ഇല്ലാത്തവരെ ദുബായിലേക്കുള്ള ഫ്ളൈറ്റില്‍ കയറുന്നതില്‍ നിന്ന് ഇന്ത്യൻ എയർപോർട്ടുകള്‍ വിലക്കുകയാണെന്നും ഏജൻസികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇവയില്ലാതെ ദുബായിലെത്തുന്നവർക്ക് പലവിധ ന‌ടപടിക്രമങ്ങള്‍ നേരിടേണ്ടതായി വരുന്നുവെന്നും ഇവർ പറയുന്നു. ‘ദുബായിലേയ്ക്ക് യാത്ര ചെയ്യുന്നവർ സാധുവായ വിസയും ആറുമാസത്തേക്കെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ടും തീർച്ചയായും കൈയില്‍ കരുതണം. സ്ഥിരീകരിച്ച റിട്ടേണ്‍ ടിക്കറ്റും കൈവശമുണ്ടാവണം. കൂടാതെ 3000 ദിർഹവും താമസിക്കുന്ന സ്ഥലത്തിന്റെ അഡ്രസ് പ്രൂഫും കൈവശമുണ്ടാവണം’- തഹിറ ടൂർസ് ആന്റ് ട്രാവല്‍സ് സ്ഥാപകൻ ഫിറോസ് മാളിയക്കല്‍ വ്യക്തമാക്കി. ഇത്തരം നിയമങ്ങള്‍ യുഎഇയില്‍ നേരത്തെയുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ കർശനമാക്കിയിരിക്കുകയാണെന്ന് ഫിറോസ് പറയുന്നു. ദുബായിലെത്തുന്ന യാത്രക്കാരുടെ സുരക്ഷയ്ക്കായാണ് എയർപോർട്ടില്‍ പരിശോധനകള്‍ നടത്തുന്നതെന്ന് റൂഹ് ട്രാവല്‍ ആന്റ് ടൂറിസം ഏജന്റ് ലിബിൻ വർഗീസ് പറഞ്ഞു. വിസ കാലാവധിയും അധികമായി സന്ദർശകർ താമസിച്ചതിന് നിരവധി കേസുകളുണ്ട്. അധികൃതരുടെ ഈ നടപടി എമിറേറ്റിലെ വിനോദസഞ്ചാര മേഖലയില്‍ ഗുണകരമായ മാറ്റങ്ങള്‍ക്ക് കാരണമാകും. കർശനമായ പരിശോധനകള്‍ സുതാര്യത ഉറപ്പാക്കും. യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ആളുകള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നുവെന്നും ലിബിൻ കൂട്ടിച്ചേർത്തു.
Next article‘ഇന്ത്യാ സഖ്യം ഭൂരിപക്ഷം നേടും, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും: കര്‍ണാടകയില്‍ സംമ്ബൂര്‍ണ്ണ വിജയം’
RELATED ARTICLES

STORIES

Most Popular