Saturday, July 27, 2024
HomeIndia'ഇന്ത്യാ സഖ്യം ഭൂരിപക്ഷം നേടും, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും: കര്‍ണാടകയില്‍ സംമ്ബൂര്‍ണ്ണ വിജയം'

‘ഇന്ത്യാ സഖ്യം ഭൂരിപക്ഷം നേടും, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും: കര്‍ണാടകയില്‍ സംമ്ബൂര്‍ണ്ണ വിജയം’

ബെംഗളൂരു: കർണാടകയിലെ 20 ലോക്‌സഭാ സീറ്റുകളും കോണ്‍ഗ്രസ് നേടുമെന്ന് പാർട്ടി നേതാവ് നേതാവ് സലീം അഹമ്മദ്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി കേന്ദ്രത്തില്‍ ഇന്ത്യാ സഖ്യം അധികാരത്തിലെത്തും.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് യുവാക്കള്‍ ആഗ്രഹിക്കുന്നു. വികസന പ്രവർത്തനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ബി ജെ പി പരാജയപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് മനസ്സിലാക്കിയ ബി ജെ പി നേതാക്കള്‍ വർഗീയ പ്രസ്താവനകള്‍ നടത്തി സമൂഹത്തെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ജൂണ്‍ മൂന്നിന് നടക്കുന്ന കർണ്ടാകയിലെ എം എല്‍ സി തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും പാർട്ടി സ്ഥാനാർത്ഥികള്‍ വിജയിക്കുമെന്നും ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് കൂടിയായ സലീം അഹമ്മദ് അവകാശപ്പെട്ടു ബിരുദ, അധ്യാപക മണ്ഡലങ്ങളിലെ ആറ് സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ദക്ഷിണ കന്നഡ, ഉഡുപ്പി, ശിവമോഗ, കുടക്, ഉത്തര കന്നഡ ജില്ലകളിലെ എം എല്‍ സി തിരഞ്ഞെടുപ്പിൻ്റെ കെ പി സി സി നിരീക്ഷകനുമാണ് സലീം അഹമ്മദ്.

യുവാക്കള്‍ക്കും അധ്യാപകർക്കും ബി ജെ പിയോട് കടുത്ത എതിർപ്പുണ്ടെന്നും സലീം അഹമ്മദ് അവകാശപ്പെട്ടു. “അവർ ഒരു മാറ്റത്തിനായി കൊതിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സൗത്ത് വെസ്റ്റ് അധ്യാപക മണ്ഡലം സ്ഥാനാർത്ഥി കെ കെ മഞ്ജുനാഥ് നേരിയ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്. ബിരുദധാരികളുടെ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ആയന്നൂർ മഞ്ജുനാഥ് രാജിവച്ച്‌ കോണ്‍ഗ്രസില്‍ ചേർന്നു. വരും ദിവസങ്ങളില്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്” സലീം അഹമ്മദ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘സംസ്ഥാനത്തെ കോണ്‍ഗ്രസ് സർക്കാർ എല്ലാ വാഗ്ദാനങ്ങളും പാലിച്ചു. അധ്യാപകർക്കായി ക്ഷേമപദ്ധതികള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാവർക്കും തുല്യ ജീവിതം, എല്ലാവർക്കും തുല്യ വിഹിതം എന്ന തത്വശാസ്ത്രത്തില്‍ സംസ്ഥാന സർക്കാർ ശക്തമായി വിശ്വസിക്കുകയും അതനുസരിച്ച്‌ പ്രവർത്തിക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസ് സർക്കാരിൻ്റെ അഞ്ച് ഗ്യാരണ്ടി പദ്ധതികള്‍ ദേശീയ തലത്തില്‍ ചർച്ച ചെയ്യപ്പെടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊലപാതകങ്ങളെയും ഗ്യാങ് വാറുകളേയും തുടർന്ന് സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന ബിജെപിയുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അത്തരം കേസുകളില്‍ സംസ്ഥാന സർക്കാർ കർശന നടപടിയാണ് സ്വീകരിച്ചതെന്നും അഹമ്മദ് പറഞ്ഞു. “സംസ്ഥാനത്ത് ചില സംഭവങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും അന്വേഷണം തുടരുകയും ചെയ്തു. സംസ്ഥാനത്ത് ക്രമസമാധാനവും സമാധാനവും ഐക്യവും ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.

RELATED ARTICLES

STORIES

Most Popular