Saturday, July 27, 2024
HomeKeralaചങ്ങനാശേരിയില്‍ രാത്രി ആക്രമിക്കപ്പെട്ടത് മാതാപിതാക്കള്‍ക്കൊപ്പം പോവുകയായിരുന്ന പെണ്‍കുട്ടി; പ്രതിയെ രക്ഷപ്പെടുത്താൻ ജനക്കൂട്ടത്തിനു നേരെ മുളകുസ്പ്രേ അടിച്ച്‌...

ചങ്ങനാശേരിയില്‍ രാത്രി ആക്രമിക്കപ്പെട്ടത് മാതാപിതാക്കള്‍ക്കൊപ്പം പോവുകയായിരുന്ന പെണ്‍കുട്ടി; പ്രതിയെ രക്ഷപ്പെടുത്താൻ ജനക്കൂട്ടത്തിനു നേരെ മുളകുസ്പ്രേ അടിച്ച്‌ സുഹൃത്തുക്കള്‍; വിവരമറിയിച്ചിട്ടും പോലീസെത്താൻ വൈകിയെന്ന് ആക്ഷേപം

ങ്ങനാശേരി: നഗരം മധ്യത്തില്‍ അമ്മയ്ക്കും അച്ഛനും ഒപ്പം നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ യുവാവിന്റെ അതിക്രമം.

യുവാവിനെ തടഞ്ഞുവെക്കാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ യുവാവിൻറെ സുഹൃത്തുക്കള്‍ മുളകു സ്പ്രേ പ്രയോഗിച്ചു. പെണ്‍കുട്ടി ആക്രമിക്കപ്പെട്ട ഉടൻതന്നെ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചിട്ടും പോലീസ് എത്താൻ വൈകി എന്നും ആക്ഷേപമുണ്ട്.

ഇന്നലെ രാത്രി 9. 15 ഓടെ ചങ്ങനാശ്ശേരി നഗരമധ്യത്തില്‍ മുൻസിപ്പല്‍ ആർക്കേഡ് മുന്നിലാണ് സംഭവം. മുളക് സ്പ്രേ ഉപയോഗിക്കുന്ന തക്കത്തിന് യുവാവ് ഓടി പോയെങ്കിലും യുവാവിന്റെ സുഹൃത്തുക്കളെ നാട്ടുകാർക്ക് പിന്നീട് കീഴ്പ്പെടുത്തി പോലീസ് ഏല്‍പ്പിച്ചു.

പിന്നാലെ സ്ഥലത്തെത്തിയ ജോബ് മൈക്കിള്‍ എംഎല്‍എയും പൊലീസിനെ വിളിച്ചു. എന്നാല്‍, ഏറെക്കഴിഞ്ഞാണു പൊലീസ് സംഘം 2 ജീപ്പുകളിലെത്തിയത്. കൃത്യസമയത്തെത്താതിരുന്ന പൊലീസിനെ എംഎല്‍എ ശകാരിച്ചു. പിടിയിലായവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

RELATED ARTICLES

STORIES

Most Popular