Thursday, July 18, 2024
HomeKeralaബാഡ്മിന്റണ്‍ റാക്കറ്റിന് ബൈജു ഗ്യാരന്റി, എട്ടാം ക്ളാസില്‍ പഠനം നിറുത്തി തുടങ്ങിയ ജോലി സൂപ്പര്‍ഹിറ്റ്

ബാഡ്മിന്റണ്‍ റാക്കറ്റിന് ബൈജു ഗ്യാരന്റി, എട്ടാം ക്ളാസില്‍ പഠനം നിറുത്തി തുടങ്ങിയ ജോലി സൂപ്പര്‍ഹിറ്റ്

കൊച്ചി: എട്ടാം ക്ളാസില്‍ പഠനം നിറുത്തി ബാഡ്മിന്റണ്‍ റാക്കറ്റുകളുടെ സ്ട്രിംഗ് കെട്ടാനിറങ്ങിയതാണ് ബൈജു ആന്റണി.

കേരളത്തിലെ ദേശീയ, അന്തർദേശീയ താരങ്ങള്‍വരെ ഇപ്പോള്‍ ബൈജുവിനെ തേടിയെത്തുന്നു. അത്രയ്ക്കു വിശ്വാസമാണ് ഈ 43കാരനെ. ദുബായില്‍ നാലുവർഷം അന്താരാഷ്ട്ര കമ്ബനികളായ യോണെക്‌സ്, ഫ്ലൈ പവർ, ഹണ്ട്രഡ് എന്നിവയുടെയൊക്കെ അംഗീകൃത സ്ട്രിംഗ് ടൈറ്ററായിരുന്നു ബൈജു. മത്സര സീസണാവുമ്ബോള്‍, അവരുടെ ബാറ്റുകള്‍ ബൈജുവിനു മുന്നിലെത്തും.

സുഹൃത്ത് കാലടി സന്തോഷാണ് സ്ട്രിംഗ് കെട്ടല്‍ പഠിപ്പിച്ചത്.എറണാകുളത്തെ കടകളില്‍ തുടങ്ങിയ ജോലി 2019ല്‍ മലേഷ്യയില്‍ വിദഗ്ദ്ധ പരിശീലനം നേടുന്നതിലെത്തി. ദുബായില്‍ 85,000 രൂപ ശമ്ബളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച്‌ എറണാകുളം നോർത്തിലും കതൃക്കടവിലും സ്പോർട്സ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങി. ബാഡ്മിന്റണിലുള്ള അഭിനിവേശം കാരണം കട അടച്ച്‌ ഓമ്‌നി വാനിലേക്ക് ‘എക്‌സ്ട്രാ സ്‌പോർട്‌സ് ബാഡ്മിന്റണ്‍’ എന്നപേരില്‍ തട്ടകം മാറ്റി.ബാഡ്മിന്റണ്‍ ജില്ലാടീമില്‍ കളിച്ചിട്ടുള്ള ബൈജു 20 കുട്ടികള്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്.

#സ്ട്രിംഗ് കെട്ടാൻ 520 രൂപ

ഒരുലക്ഷം രൂപ വിലയുള്ള മെഷീൻ വാങ്ങി ഓമ്‌നിയില്‍ ഘടിപ്പിച്ചാണ് ജോലി.

ബാറ്റുകളുടെ നിലവാരമനുസരിച്ച്‌ പല മർദ്ദങ്ങളിലാണ് സ്ട്രിംഗ് കെട്ടുക. 12 മിനിട്ടില്‍ റാക്കറ്റ് റെഡി. സ്ട്രിംഗ് കെട്ടുന്നതിന് 520 രൂപ മുതലാണ് കൂലി. 150 രൂപ മുതല്‍ ലാഭമുണ്ട്. ദിവസവും 10-12 റാക്കറ്റുകളുടെ സ്ട്രിംഗ് കെട്ടും. ചട്ടക്കൂട് ചെന്നൈയില്‍ നിന്നു വരുത്തി സ്ട്രിംഗ് കെട്ടി

പുതിയ റാക്കറ്റുകള്‍ 2,000-16,000 രൂപ വിലയ്ക്ക് നല്‍കും. ബാഡ്മിന്റണ്‍ കോർട്ടുകള്‍, ഫ്ലാറ്റുകള്‍, ക്ലബുകള്‍ എന്നിവിടങ്ങളിലെത്തി റാക്കറ്റുകള്‍ ശരിയാക്കും.ഭാര്യ ഫിലോമിന, മക്കള്‍: ആൻമരിയ, അസിൻ, ഏദൻ.

സെലിബ്രിറ്റികള്‍

സനല്‍ തോമസ്, രൂപേഷ് കുമാർ, അപർണ ബാലൻ, ജെസില്‍ ബെന്നറ്റ്,ശങ്കർ ഗോപൻ തുടങ്ങിയ കളിക്കാരെല്ലാം ബാറ്റുകളുടെ മേൻമ ഉറപ്പുവരുത്തുന്നത് ബൈജുവിലൂടെയാണ്. രണ്ടു ദേശീയ ഗെയിംസുകളില്‍ പ്രവർത്തിച്ചു.

RELATED ARTICLES

STORIES

Most Popular