Thursday, July 18, 2024
HomeKeralaവിവാഹ വാര്‍ഷികാഘോഷ ദിനത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്കു ഭൂമി ദാനം ചെയ്ത് ദമ്ബതികള്‍; ഏഴ് കുടുംബങ്ങള്‍ക്ക് വീടു...

വിവാഹ വാര്‍ഷികാഘോഷ ദിനത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്കു ഭൂമി ദാനം ചെയ്ത് ദമ്ബതികള്‍; ഏഴ് കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മക്കാൻ നല്‍കിയത് അഞ്ച് സെന്റ് വീതം

ലപ്പുറം: നിർധനരായ ഏഴു കുടുംബങ്ങള്‍ക്ക് വീട് നിർമ്മിക്കാൻ ഭൂമി ദാനം ചെയ്ത് വിവാഹ വാർഷിക ദിനം മഹത്തരമാക്കി ദമ്ബതികള്‍.

എടക്കര പാർലി ശ്രീനിലയത്തില്‍ വിജയ്കുമാർ ദാസും ഭാര്യ നിഷയുമാണ് 25-ാം വിവാഹ വാർഷികത്തില്‍ 7 കുടുംബങ്ങള്‍ക്ക് വീട് നിർമ്മിക്കാൻ 5 സെന്റ് വീതം ദാനം ചെയ്തത്. പഞ്ചായത്തിലെ ജനപ്രതിനിധികളെ അറിയിച്ചാണ് അർഹരായ കുടുംബങ്ങളെ കണ്ടെത്തിയത്.

ഭൂമിയുടെ രേഖകള്‍ പി.വി.അൻവർ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.ജയിംസ് തുടങ്ങിയവർ വിതരണം ചെയ്തു. വിജയ്കുമാർ ദാസ് 25 വർഷം ദുബായിലെ കമ്ബനി ഉദ്യോഗസ്ഥനായിരുന്നു. പ്രവാസം മതിയാക്കി 6 മാസം മുൻപാണു നാട്ടില്‍ സ്ഥിരതാമസമാക്കിയത്. ശ്രീലക്ഷ്മി, സിദ്ധാർഥ് എന്നിവരാണു മക്കള്‍. എടക്കര സബ് രജിസ്റ്റ്രാർ ഓഫിസിനു കെട്ടിടം നിർമ്മിക്കാൻ 12 സെന്റ് ഭൂമിയും ഇവർ ദാനമായി നല്‍കിയിരുന്നു.

RELATED ARTICLES

STORIES

Most Popular