Thursday, July 18, 2024
HomeIndiaജാമ്യം ഏഴ് ദിവസം കൂടി നീട്ടി നല്‍കണം; കെജ്രിവാള്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി

ജാമ്യം ഏഴ് ദിവസം കൂടി നീട്ടി നല്‍കണം; കെജ്രിവാള്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി

ന്യൂഡല്‍ഹി:മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജാമ്യം ഏഴ് ദിവസം കൂടി നീട്ടിനല്‍കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചു.

ജാമ്യ കാലാവധി ജൂണ്‍ ഒന്നിന് അവസാനിക്കാനിരിക്കെയാണ് കെജ്രിവാള്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. താന്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിടുന്നത്. അതിനാല്‍ സി ടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നന്നാണ് കെജ്രിവാള്‍ ഹരജിയില്‍ പറയുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ കെജ്രിവാളിന് 21 ദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്. ജൂണ്‍ രണ്ടിന് തിരികെ തിഹാര്‍ ജയിലിലെത്തണമെന്നാണ് കോടതി നിര്‍ദേശം.

RELATED ARTICLES

STORIES

Most Popular