Thursday, July 18, 2024
HomeIndia'അത് അവഹേളനം തന്നെ'; പരസ്യക്കേസില്‍ ബിജെപിക്കു തിരിച്ചടി, ഇടപെടില്ലെന്ന് സുപ്രീം കോടതി

‘അത് അവഹേളനം തന്നെ’; പരസ്യക്കേസില്‍ ബിജെപിക്കു തിരിച്ചടി, ഇടപെടില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിനെ അവഹേളിക്കുന്ന വിധത്തിലുള്ള പരസ്യങ്ങള്‍ വിലക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ ബിജെപി നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യാ അവഹേളനപരമാണെന്ന് ജസ്റ്റിസുമാരായ ജെകെ മഹേശ്വരിയും കെവി വിശ്വനാഥനും അഭിപ്രായപ്പെട്ടു.

പരസ്യങ്ങള്‍ തെരഞ്ഞെടുപ്പു ഫലം വരുന്നതു വരെ വിലക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതു ചോദ്യം ചെയ്താണ് ബിജെപി സുപ്രീം കോടതിയെ സമീപിച്ചത്.

സ്വാതന്ത്ര്യ പ്രസ്ഥാനത്തിലൂടെ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനും ജനാധിപത്യം സ്ഥാപിക്കുന്നതിനും മതനിരപേക്ഷത സ്ഥാപിക്കുന്നതിനും ഭരണഘടനയുടെ അടിത്തറ പാകുന്നതിനും അദ്ദേഹം തന്റെ മുഴുവന്‍ ജീവിതവും സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ എപ്പോഴും നമ്മെ നയിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മുത്തച്ഛന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിന് ശേഷം എക്സില്‍ പറഞ്ഞു.

ഇന്ത്യയുടെ ആദ്യത്തെയും ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നെഹ്റു 1964-ല്‍ അധികാരത്തിലിരിക്കെയാണ് അന്തരിച്ചത്.

RELATED ARTICLES

STORIES

Most Popular