Saturday, July 27, 2024
HomeIndiaകിരീടം ജയിച്ച KKR-നു 20 കോടി!! IPL-ലെ സമ്മാനത്തുക അറിയാം

കിരീടം ജയിച്ച KKR-നു 20 കോടി!! IPL-ലെ സമ്മാനത്തുക അറിയാം

ന്ത്യൻ പ്രീമിയർ ലീഗ് (IPL) 2024 സീസണ്‍ ഇന്നലെ അവസാനിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അവരുടെ മൂന്നാം കിരീടം ഇന്നലെ ഉയർത്തി.

ഇന്നലെ സമ്മാനത്തുക ആയി 46 കോടിക്ക് മുകളിലാണ് അധികൃതർ ടീമുകള്‍ക്ക് നല്‍കിയത് നേടി. ചാമ്ബ്യന്മാരായ കെകെആറിന് 20 കോടി രൂപയാണ് സമ്മാനമായി ലഭിച്ചത്. റണ്ണേഴ്സ് അപ്പായ എസ്‌ആർഎച്ചിന് 13 കോടി രൂപയും സമ്മാനമായി ലഭിച്ചു.

പോയിൻ്റ് ടേബിളില്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നേടിയ രാജസ്ഥാൻ റോയല്‍സിനും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനും അതുപോലെ സമ്മാനത്തുക ലഭിച്ചു. മൂന്നാം സ്ഥാനത്തെത്തിയ സഞ്ജു സാംസന്റെ ടീമിന് 7 കോടി രൂപയും നാലാമത് ഫിനിഷ് ചെയ്ത ആർ സി ബിക്ക് 6.5 കോടി രൂപയും ആണ് ലഭിച്ചത്.

ഇത് കൂടാതെ വ്യക്തിഗത നേട്ടങ്ങള്‍ സ്വന്തമാക്കിയവർക്കും വലിയ തുക ലഭിച്ചു. ഓറഞ്ച് ക്യാപ്റ്റൻ നേടിയ വിരാട് കോഹ്‌ലിക്കും പർപ്പിള്‍ ക്യാപ്പ് നേടിയ ഹർഷല്‍ പട്ടേലിനും 10 ലക്ഷം രൂപ വീതവും സീസണിലെ മികച്ച താരമായ സുനില്‍ നരെയ്ന് 12 ലക്ഷവും സമ്മാനത്തുക ആയി ലഭിച്ചു.

RELATED ARTICLES

STORIES

Most Popular