Sunday, June 23, 2024
HomeKeralaടച്ച്‌ വെട്ടുന്നതിനിടെ ഷോക്കേറ്റു; ഇടുക്കിയില്‍ ഡ്യൂട്ടിക്കിടെ ലൈൻമാന് ദാരുണാന്ത്യം

ടച്ച്‌ വെട്ടുന്നതിനിടെ ഷോക്കേറ്റു; ഇടുക്കിയില്‍ ഡ്യൂട്ടിക്കിടെ ലൈൻമാന് ദാരുണാന്ത്യം

ഡ്യൂട്ടിക്കിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു. കുടയത്തൂർ സംഗമത്തില്‍ താമസിക്കുന്ന കോണിക്കല്‍ അനസ് (അന്തുക്കാ അനസ് – 45) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് 6 മണിയോടെ പീരുമേട് ഏലപ്പാറ കോഴിക്കാനം കിഴക്കേ പുതുവല്‍ റോഡില്‍ വൈദ്യുതി ലൈനിലേക്ക് വീണു കിടന്ന മരച്ചില്ലകള്‍ ബ്രൂണർ ഉപയോഗിച്ച്‌ വെട്ടിമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ആശുപത്രിയിലേക്ക് എത്തിക്കുന്ന വഴിയില്‍ മരണം സംഭവിച്ചു. പീരുമേട് പോത്തുപാറ കെ എസ് ഇ ബി സെക്ഷൻ ഓഫീസിലെ ലൈൻ മാനാണ് അനസ്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയില്‍. ഭാര്യ:ആമിന (മഞ്ജുഷ). മക്കള്‍:ആദില ,അഫ്സല്‍.

RELATED ARTICLES

STORIES

Most Popular