Friday, July 26, 2024
Homehealthഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ഈ ഏഴ് ഭക്ഷണങ്ങള്‍ കഴിക്കരുത്

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ഈ ഏഴ് ഭക്ഷണങ്ങള്‍ കഴിക്കരുത്

ക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പിടിപെടുന്നത്. പാരമ്ബര്യമായി രക്തസമ്മർദ്ദം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

മാതാപിതാകള്‍ക്ക് രക്തസമ്മർദ്ദമുണ്ടെങ്കില്‍ തീർച്ചയായും മക്കള്‍ കൃത്യമായ പരിശോധനകള്‍ നടത്താൻ ശ്രമിക്കണം.

ഇന്നത്തെ കാലത്ത് മിക്ക ചെറുപ്പക്കാർക്കും രക്തസമ്മർദ്ദം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഈ മാനസിക സമ്മർദ്ദം തന്നെയാണ്. ചെറിയ രീതിയിലുള്ള സമ്മർദ്ദം പോലും ഹൃദയമിടിപ്പ് കൂട്ടാൻ കാരണമാകാറുണ്ട്. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാം.

ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

കോഫി

കോഫിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകും. അതിനാല്‍ ബിപിയുള്ളവര്‍ ഇവ ഒഴിവാക്കുക.

ഉപ്പ്

ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവർ ഉപ്പ് അധികം കഴിക്കരുത്. ഉപ്പിന്റെ ഉപയോഗം ദിനംപ്രതി ആറ് ഗ്രാമില്‍ താഴെ ആയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഇത് സഹായിക്കും.

എണ്ണ

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളില്‍ ഉപ്പും കൊഴുപ്പും കൂടുതലായിരിക്കും. അതിനാല്‍ ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവര്‍ ഇത്തരം ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

ജങ്ക് ഫുഡ്

ജങ്ക് ഫുഡ്സും ഒഴിവാക്കുന്നതാണ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നല്ലത്. ഇത്തരം ജങ്ക് ഫുഡില്‍ ഉപ്പിന്റെ അളവ് അതിശയിപ്പിക്കുന്നതാണ്.

മാംസം

ഉയര്‍ന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാന്‍ സംസ്കരിച്ച മാംസം, മട്ടൻ, ബീഫ് തുടങ്ങിയ റെഡ് മീറ്റും ഒഴിവാക്കുക. ഇവ കൊളസ്ട്രോള്‍ കൂടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കാനും കാരണമാകും.

പഞ്ചസാര

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും മധുര പാനീയങ്ങളും പരിമിതപ്പെടുത്തുന്നതാണ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ നല്ലത്. ശീതീകരിച്ച ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

മദ്യപാനം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ മദ്യപാനവും ഒഴിവാക്കുക.

RELATED ARTICLES

STORIES

Most Popular