Saturday, July 27, 2024
HomeIndiaമോദിയില്‍ പൂര്‍ണ്ണ വിശ്വാസം; വീണ്ടും റെക്കോര്‍ഡിട്ട് ഓഹരി സൂചികകള്‍; മൂന്നാം തവണയും ബിജെപി സര്‍ക്കാര്‍ തന്നെയെന്ന്...

മോദിയില്‍ പൂര്‍ണ്ണ വിശ്വാസം; വീണ്ടും റെക്കോര്‍ഡിട്ട് ഓഹരി സൂചികകള്‍; മൂന്നാം തവണയും ബിജെപി സര്‍ക്കാര്‍ തന്നെയെന്ന് ഉറപ്പിച്ച്‌ നിക്ഷേപകര്‍

ന്യൂദല്‍ഹി: ഇന്ത്യന്‍ ഓഹരി സൂചികകളുടെ റെക്കോര്‍ഡ് ഉയര്‍ച്ച തുടരുന്നു. ആഗോള തലത്തില്‍ ശ്രദ്ധ സൃഷ്ടിച്ചുകൊണ്ടാണ് സെന്‍സെക്‌സും, നിഫറ്റിയും കുത്തിക്കുന്നത്.

മറ്റ് ശക്തമായ മാക്രോ ഇക്കണോമിക് അടിസ്ഥാനകാര്യങ്ങള്‍ക്ക് പുറമെയാണ് തെരഞ്ഞെടുപ്പ് ഫലവും മോദി ഫാക്ടറും വിപണിയെ ബാധിക്കുന്നതെന്ന് വിദ്ഗധര്‍ വ്യക്തമാക്കി.

ഇന്ന് രാവിലെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച്‌ വിപണി ആരംഭത്തില്‍ തന്നെ സെന്‍സെക്‌സ് 0.2 ശതമാനം ഉയര്‍ന്ന് 75,585 പോയിന്റിലെത്തി, ഇത് എക്കാലത്തെയും ഉയര്‍ന്ന് സുചികയായ 75,679 അടുത്താണ്. അതുപോലെ, നിഫ്റ്റിയും അതിന്റെ എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 23,000 പോയിന്റില്‍ തുടരുകയാണ്. പ്രതിവാര കുറിപ്പില്‍, നിഫ്റ്റി ഉടന്‍ തന്നെ 23,150-23,400 ശ്രേണിയിലേക്ക് നീങ്ങുമെന്ന് റെലിഗെയര്‍ ബ്രോക്കിംഗ് ലിമിറ്റഡിന്റെ റിസര്‍ച്ച്‌ എസ്‌വിപി അജിത് മിശ്ര പ്രതീക്ഷിക്കുന്നു.

എല്ലാ പ്രധാന മേഖലകളും നിലവിലെ കുതിപ്പ് പ്രകടമാണ്. എന്നാല്‍ ബാങ്കിംഗ്, ഐടി മേഖലകള്‍ കൂടുതല്‍ സാധ്യതകളുണ്ട്, അവരുടെ പങ്കാളിത്തം സൂചികയെ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് നയിക്കാന്‍ സാധിക്കുമെന്ന് മിശ്ര കൂട്ടിച്ചേര്‍ത്തു. ഹ്രസ്വകാല ട്രേഡുകള്‍ക്കായി ലാര്‍ജ് ക്യാപ്, ലാര്‍ജ് മിഡ് ക്യാപ് സ്‌റ്റോക്കുകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് സ്‌റ്റോക്ക് നിര്‍ദ്ദിഷ്ട ട്രേഡിംഗ് സമീപനം തുടരാന്‍ അദ്ദേഹം ശുപാര്‍ശ ചെയ്തു.

RELATED ARTICLES

STORIES

Most Popular