Saturday, July 27, 2024
HomeObituary2000ത്തിലധികം പേര്‍ ജീവനോടെ മണ്ണിനടിയിലായി; വൻ ദുരന്തം, വിറങ്ങലിച്ച്‌ പാപുവ ന്യൂ ഗിനിയ

2000ത്തിലധികം പേര്‍ ജീവനോടെ മണ്ണിനടിയിലായി; വൻ ദുരന്തം, വിറങ്ങലിച്ച്‌ പാപുവ ന്യൂ ഗിനിയ

പോർട്ട് മോറെസ്ബി: പാപുവ ന്യൂ ഗിനിയയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 2000 ത്തില്‍ അധികം ആളുകള്‍ മണ്ണിനടിയില്‍പ്പെട്ടതായി റിപ്പോർട്ട്.

ഉള്‍ഗ്രാമത്തില്‍ ആണ് വൻ തോതില്‍ മണ്ണിടിഞ്ഞത്. ദുരന്തന്റെ വ്യാപ്തി അധികൃതർ യു എന്നിനെ അറിയിച്ചു. ദുരന്തത്തില്‍ രണ്ടായിരത്തിലധികം ആളുകള്‍ മണ്ണിനടിയില്‍പ്പെട്ടതായും വൻ നാശനഷ്ടം ഉണ്ടായതായും രാജ്യത്തെ ദേശീയ ദുരന്ത കേന്ദ്രം പോർട്ട് മോറെസ്ബിയിലെ ആണ് യു എൻ ഓഫീസിനെ അറിയിച്ചത്.

രാജ്യ തലസ്ഥാനമായ പോർട് മോറസ്ബിയില്‍ നിന്ന് 600 കിലോ മീറ്റർ വടക്ക് പടിഞ്ഞാറുള്ള എൻഗ പ്രവിശ്യയിലെ യാംബലി ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലർച്ച മൂന്നിനാണ് അപകടം ഉണ്ടായത്. 150 ലേറെ വീടുകള്‍ പൂർണമായി മണ്ണിനടിയിലായി. രാജ്യത്ത് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

റോഡുകള്‍ പൂർണമായും തകർന്ന അവസ്ഥയിലാണ്. വലിയ ബുള്‍ഡോസറുകള്‍ക്ക് പ്രദേശത്തേക്ക് എത്താൻ കഴിയുന്നില്ല. ഹെലികോപ്റ്ററിലാണ് രക്ഷാപ്രവർത്തകരെ അവിടെ എത്തിച്ചത്. ആളുകള്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്നതിടത്തായിരുന്നു അപകടം. ഏതാണ്ട് 4000 ത്തോളം പേരാണ് യാംബലി ഗ്രാനമത്തില്‍ താമസിച്ചുവരുന്നതെന്നാണ് കണക്ക്.

എന്നിരുന്നാലും, അവസാനത്തെ വിശ്വസനീയമായ സെൻസസ് 2000-ല്‍ ആയതിനാല്‍ കൃത്യമായ ജനസംഖ്യാ കണക്കുകള്‍ ബുദ്ധിമുട്ടാണ്. 2024-ല്‍ ഒരു പുതിയ സെൻസസ് ആസൂത്രണം ചെയ്തിട്ടുണ്ട്. പാപ്പുവ ന്യൂ ഗിനിയയുടെ (പി എൻ ജി) പ്രതിരോധ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള എമർജൻസി ക്രൂ ഉണ്ടായിരുന്നു, എന്നാല്‍ ആദ്യ എക്‌സ്‌കവേറ്റർ ഞായറാഴ്ച വൈകിയാണ് സ്ഥലത്ത് എത്തിയതെന്ന് യു എൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

RELATED ARTICLES

STORIES

Most Popular