Saturday, July 27, 2024
HomeIndiaഇതിന് പകരം മികച്ച ആയുധമില്ല : ഇന്ത്യയില്‍ നിര്‍മ്മിച്ച കാള്‍-ഗുസ്താഫ് M4 കയറ്റുമതി അടുത്ത വര്‍ഷം...

ഇതിന് പകരം മികച്ച ആയുധമില്ല : ഇന്ത്യയില്‍ നിര്‍മ്മിച്ച കാള്‍-ഗുസ്താഫ് M4 കയറ്റുമതി അടുത്ത വര്‍ഷം ആരംഭിക്കും

രിയാനയില്‍ നിർമ്മിച്ച കാള്‍-ഗുസ്താഫ് M4 കയറ്റുമതി അടുത്ത വർഷം ആരംഭിക്കാൻ തീരുമാനം .സ്വീഡിഷ് പ്രതിരോധ സ്ഥാപനമായ സാബ് സ്വീഡന് പുറത്ത് നിർമ്മിക്കുന്ന ആദ്യത്തെ നിർമ്മാണ കേന്ദ്രമാണ് ഹരിയാനയിലെ ജജ്ജാറിലേത് .

100% നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി ലഭിച്ചതിന് ശേഷമാണ് സാബ് ഈ പുതിയ കമ്ബനി സ്ഥാപിച്ചത് . 1976-ലാണ് ഇന്ത്യൻ സൈന്യത്തില്‍ ടാങ്ക് വിരുദ്ധ ആയുധമായി കാള്‍-ഗുസ്താഫ് അവതരിപ്പിച്ചത് . സ്വീഡനിലെ രാജാവുമായി കാള്‍ ഗുസ്താഫ് പതിനാറാമൻ എന്ന രാജാവിന്റെ പേരാണ് ഇതിന് നല്‍കിയിരിക്കുന്നത് .

M4 എന്ന ഏറ്റവും പുതിയ പതിപ്പിന് ഒരു മീറ്ററില്‍ താഴെ നീളവും 7 കിലോഗ്രാം ഭാരവുമുണ്ട് . ഇന്ന്, സാബിന്റെ ഉടമസ്ഥതയിലുള്ള കാള്‍-ഗുസ്താഫ് 40 രാജ്യങ്ങള്‍ ഉപയോഗിക്കുന്നു. അമേരിക്കക്കാർ ഇതിനെ M3A1 എന്ന് പുനർ നാമകരണം ചെയ്തിട്ടുണ്ട്. കനേഡിയൻ പട്ടാളക്കാർ ഇതിനെ കാള്‍ ജി എന്ന് വിളിക്കുമ്ബോള്‍, ഓസീസ് ഇതിനെ “ചാർലി ഗട്ട്സ് ആഷ്” എന്നും “ചാർലി സ്വീഡ്” എന്നും വിളിക്കുന്നു.

ഇന്ത്യയില്‍, സമാധാന പരിപാലന പ്രവർത്തനങ്ങള്‍ക്കായി സൈന്യത്തെ വിന്യസിച്ചപ്പോഴും പിന്നീട് കാർഗില്‍ യുദ്ധത്തിലും ശ്രീലങ്കയില്‍ സൈന്യത്തെ വിന്യസിച്ചപ്പോഴും കാള്‍-ഗുസ്താഫ് ഉപയോഗിച്ചു .പക്ഷേ, കശ്മീരിലെയും വടക്കുകിഴക്കൻ പ്രദേശങ്ങളിലെയും ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ സമയത്താണ് ഇതിന്റെ വ്യാപകമായ ഉപയോഗം ആരംഭിച്ചത്.

“കാള്‍-ഗുസ്താഫ് ഫലപ്രദമായ ആയുധമായിരുന്നു, പ്രത്യേകിച്ച്‌ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കും ബങ്കറുകള്‍ക്കും ഉള്ളില്‍ ആക്രമണം നടത്തുമ്ബോള്‍,” സൈനിക വൃത്തങ്ങള്‍ പറഞ്ഞു. കാള്‍-ഗുസ്താഫ് ഉണ്ടെങ്കില്‍ മറ്റൊരു ആയുധം തേടേണ്ട ആവശ്യമില്ലായെന്നാണ് സൈനികർ പറയുന്നത്.

RELATED ARTICLES

STORIES

Most Popular